ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; മനാമ ക്യാമ്പസ്  പ്രവേശനോത്സവം സംഘടിപ്പിച്ചു

മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല മനാമ ക്യാമ്പസ്ൽ സംഘടിപ്പിച്ച പ്രവേശനോത്സവം പാഠ ശാല രക്ഷാധികാരിയായ മുഹമ്മദ്‌ മുഹയുദ്ധിൻ ഉദ്ഘാടനം ചെയ്തു.ബി കെ എസ് പാഠശാല പ്രിൻസിപ്പലും മലയാളം മിഷൻ ബഹറൈൻ ചാപ്റ്റർ അഡ്മിനിസ്ട്രേറ്റരുമായ ബിജു എം സതീഷ് മുഖ്യപ്രഭാഷണം നടത്തി.തഹിയ, റാബിയ എന്നിവരുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ അമിയ, ഐസ, തഹിയ, റാബിയ, ഷാസിൽ, ഹാമി എന്നിവർ ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പാഠശാല അഡ്മിനിസ്ട്രേറ്റർ ഷാനവാസ്‌ പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ  കോർഡിനേറ്റർ ഷഹീന നൗമൽ  സ്വാഗതം പറയുകയും അധ്യാപികയായ ഷമീല  ഫൈസൽ സമാപനം നിർവഹിക്കുകയും ചെയ്തു.കഥ, കവിത, പാട്ട്,  നൃത്തം തുടങ്ങിയ കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. തഹിയ, ഐഡ, കാശ്വിക്, ഐസ, ഹംദാൻ, അമിയ എന്നിവർ കവിത ചൊല്ലി. ഹാമി, ഹവ്വ എന്നിവർ കഥയും ജുമാന ലഹരി വിരുദ്ധ ഗാനവും ആലപിച്ചു.. നൃത്തവുമായി ദേവനക്ഷത്ര, ശ്രീവർദ്ധൻ, റിസ ഫാത്തിമ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പാഠശാല അധ്യാപികരായ നിഷിദ ഫാറൂക്ക്, ജൈഷ ജിജു എന്നിവർ പരിപാടി നിയന്ത്രിച്ചു