മസ്കറ്റ്: ഒമാനിൽ ഓഫീസ് സ്റ്റേഷനറി സാധനങ്ങളുടെ ഹോൾസെയിൽ ആന്‍ഡ് റീടെയില്‍ വ്യാപാരരംഗത്ത് വിജയകരമായ 20 വർഷങ്ങൾ പൂർത്തിയാക്കുന്നതായി FTS (Fahad Trading and Services) കമ്പനി ജനറല്‍ മാനേജര്‍ ശ്രീ റോയ് ജോർജ്ജ് കല്ലുതുണ്ടിൽ അറിയിച്ചു. ഉപഭോക്താക്കൾക്ക് ആവശ്യമായ സാധനങ്ങളുടെ നൂറ് ശതമാനം ലഭ്യത. തങ്ങളുടെ ഉപഭോക്താക്കളുടെ സഹകരണം, പ്രിൻസിപ്പൽ കമ്പനികള്‍ നൽകി വരുന്ന സപ്പോര്‍ട്ട്, സത്യസന്ധത നിറഞ്ഞ ക്രയവിക്രയങ്ങൾ, ആത്മാർഥമായി കഠിനാധ്വാനം നിർവ്വഹിക്കുന്ന ജീവനക്കാർ, ഇതെല്ലാം ആണ് FTS നെ ഈ രംഗത്ത് മുന്നില്‍ എത്തിച്ചത് എന്ന് അദ്ദേഹം രേഖപ്പെടുത്തി. സ്ഥപനത്തിലെ ജീവനക്കാർക്ക് സ്തുത്യര്‍ഹമായ സേവനത്തിന് FTS സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. മകൻ ശ്രീ റോബിന് ജോർജ്ജ് FTS ന്റെ ചുമതല ഏറ്റെടുത്തതായും അദ്ദേഹം വ്യക്തമാക്കി. വ്യാപാര രംഗത്ത് തന്റെ കസ്റ്റമേഴ്സിൽ നിന്ന് നാളിതുവരെ ലഭിച്ച എല്ലാ പ്രോത്സാഹനങ്ങൾക്കും ശ്രീ റോയ് ജോർജ്ജ് നന്ദി അറിയിച്ചു.