ഒമാനിൽ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ചു ഒരാൾ മരണമടഞ്ഞു

മസ്കറ്റ് : ഒമാനിലെ ബിഡ്ബിഡിൽ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ചതിനെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ ഒരാൾ മരണമടഞ്ഞു .ഒമാനിലെ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ ബിഡ്ബിഡിൽ രാവിലെ ഇന്ധന ടാങ്കർ മറിഞ്ഞ് തീപിടിച്ചതിനെത്തുടർന്ന് ഉണ്ടായ തീപിടുത്തത്തെ തുടർന്ന് ടാങ്കർ ഡ്രൈവർ മരണപെട്ടു .. ഒമാൻ സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റി അഗ്നിശമന സേനകൾ വിജയകരമായി തീ അണച്ചെങ്കിലും ടാങ്കർ ഡ്രൈവർ മരണപെട്ടു .. അപകടത്തെ തുടർന്ന് നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലേക്കുള്ള റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.