ബഹ്റൈൻ :ഹമദ് ടൗൺ സൂക്കി ൽ ജോലി ചെയ്തിരു ന്ന കെഎംസിസി പ്രവർത്തകന്റെ അപ്രതീക്ഷിത വിയോഗത്താൽ തികച്ചും അനാഥമാ യ അവൻറെ കുടും ബത്തെ സഹായിക്കാ ൻ ഹമദ് ടൗൺ കെഎംസിസി യുടെ നേതൃത്വത്തിൽ പ്രവർ ത്തകന്റെ കുടുംബ ത്തിനുവേണ്ടി സ്വന്തമായൊരു വീട് നിർമ്മിക്കാൻ വേണ്ടു ന്ന സ്ഥലത്തിനാവശ്യ മായ പൂർണ്ണ സംഖ്യ മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ കോയ സാഹിബിന് ഹമദ് ടൗൺ ഏരിയ കെഎംസിസി പ്രസിഡണ്ട് അബൂബക്കർ പാറക്കടവ് കൈമാറി.കെഎംസിസി സംസ്ഥാന സെക്രട്ടറി അസൈനാർ കള ത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. അബ്ബാസ് വയനാട് സ്വാഗതം പറയുക യും കോഴിക്കോട് ജില്ലാ ഗ്രാമ പഞ്ചായ ത്ത് മെമ്പർ റംസീന നരിക്കുനി, കെഎംസിസി സംസ്ഥാന സെക്രട്ടാറിമാരായ ഷാജഹാൻ പരപ്പൻ പൊയിൽ, കെ കെ സി മുനീർ കോഴിക്കോട് ജില്ലാ കെഎംസിസി ട്രഷറർ സുബൈർ പുളിയാവ് തുടങ്ങിയവർ ആശംസകൾ നേർന്നു.കെഎംസിസി ഹമദ് ടൌൺ ഏരിയ കമ്മിറ്റി നേതാക്കളായ മുഹമ്മദലി ചങ്ങരംകുളം, റുമൈസ് കണ്ണൂർ, ഗഫൂർ എടച്ചേരി, ആഷിക് പരപ്പനങ്ങാടി, സുബൈർ പാലക്കാട്, സക്കറിയ എടച്ചേരി, ഹുസൈൻ വയനാട്, മരക്കാർ കിണാശ്ശേരി, ഷമീർ വയനാട്, അഷ്റഫ് അൽഷായ, ഷൗക്കത്ത് വസ്ഫ, സമസ്ത പ്രസിഡൻറ് നൗഷാദ് എസ് കെ, സെക്രട്ടറി ഷംസുദ്ദീൻ കണ്ണൂർ, തുടങ്ങിയവർ സംബന്ധിക്കുകയും ഇല്യാസ് മുറിച്ചാണ്ടി നന്ദി പറയുകയും ചെയ്തു.