രാഹുൽ ഗാന്ധിക്ക് പൂർണ പിന്തുണ

ബഹ്‌റൈൻ : രാജ്യം ജനാധിപത്യത്തെ അമർച്ച ചെയ്യുന്ന കിരാത ഫാഷിസ്റ്റ് ഭരണമാണ് കഴിഞ്ഞ 10 വർഷമായി കേന്ദ്ര സർക്കാർ ഘട്ടംഘട്ടമായി രാജ്യത്ത് നടപ്പിൽ വരുത്തുന്നതെന്നും രാഹുൽഗാന്ധിയുടെ അംഗത്വം മരവിപ്പിക്കുന്നതിലൂടെ കിരാത ഭരണത്തിന്റെ തേർവാഴ്ചയാണ് രാജ്യം അനുഭവിക്കുന്നതെന്നും വരും ഭാവിയിൽ ഇത്തരം നിയമങ്ങൾ അടിച്ചമർത്തത്തിലൂടെ രാജ്യം ഏറെ അനുഭവിക്കേണ്ടിവരുമെന്നും  രാഹുൽ ഗാന്ധിക്ക് പൂർണ പിന്തുണ നൽകുമെന്നും   ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി പ്രതിഷേധ കുറിപ്പിൽ അറിയിച്ചു