സ്റ്റീഫൻ ദേവസ്യയുടെ ‘സോളിഡ് ബാൻഡ് ‘ ഫ്യൂഷൻ ഫെസ്റ്റ് 2019 അരങ്ങേറി

അൽ ഫലാജ് ആഡിറ്റോറിയത്തിൽ അരങ്ങേറിയ ഫ്യൂഷൻ ഫെസ്റ്റ് 2019 വേദിയിൽ നിന്ന്

മസ്കറ്റ് :മസ്‌കറ്റിലെ പ്രവാസി മലയാളികളെ ആവേശത്തിൽ ആറാടിച്ചുകൊണ്ട് സ്റ്റീഫൻ ദേവസ്യയുടെ മെഗാ ഷോ അൽ ഫലാജ് ആഡിറ്റോറിയത്തിൽ അരങ്ങേറി പ്രശസ്ത പിന്നിണി ഗായകരായ ഹരിശങ്കർ,ശ്യാം പ്രസാദ്, സിതാര എന്നിവരും, നടനും സംവിധായകനും ചിരിയുടെ രാജാവുമായ രമേഷ് ഫിഷാരടി ഫ്യൂഷൻ ഫെസ്റ്റിന് കൂടുതൽ തിളക്കമേകി.

താൽ ഇവന്റസിന്റെ ബാനറിൽ അഫ്ലാഗ്‌ ഫാർമസി മുഖ്യ പ്രയോജികർആയി അവതരിപ്പിച്ച ഈ പരുപാടി ഒമാനിലെ സംഗീത ആസ്വാദകർക്ക് പുതിയ അനുഭവമായി. സാബു കോശി, ജോൺ തോമസ്, സാബു ചാണ്ടി,പ്രദീപ് വർഗീസ്,ഷിലിൻ പൊയ്യാറ എന്നിവർ ഈ പ്രോഗ്രാമിന്റെ കോർഡിനേറ്റർസ് ആയി പ്രവർത്തിച്ചു.