ജി കാർത്തികേയൻ കേരള രാഷ്ട്രീയത്തിലെ വേറിട്ടൊരു വെക്തിത്വം: കെ സി രാജൻ

ബഹ്‌റൈൻ : കേരള നിയമസഭ സ്പീക്കറും കോൺഗ്രസ്സിന്റെ സമുന്നതനായ നേതാവുമായിരുന്ന ശ്രീ.ജി കാർത്തികേയൻ കേരള രാഷ്ട്രീയത്തിലെ വേറിട്ടൊരു വെക്തിത്വമായിരുന്നു എന്ന് കെ പി സി സി മുൻ ജനറൽ സെക്രട്ടറി ശ്രീ. കെ സി രാജൻ അഭിപ്രായപ്പെട്ടു.
ഒ ഐ സി സി ബഹ്രൈൻ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ജി കാർത്തികേയൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകൾ എടുക്കാനും അവ സമൂഹത്തെ ബോധ്യപ്പെടുത്തുവാനും ശ്രീ കാർത്തികേയനും കഴിഞ്ഞു
മുന്നണി രാഷ്ട്രീയം ഗുണകരമാണെങ്കിലും ഏക കക്ഷി ഭരണമാണു സംസ്ഥാനത്തിനു ഗുണകരമെന്ന് ആർജ്ജവത്തോടെ തുറന്ന് പറഞ്ഞ ജനകീയ നേതാവാണു ജി .കാർത്തികേയൻ
ഒ ഐ സി സി പ്രസിഡന്റ്‌ ബിനു കുന്ദം ന്താനം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണിക്കുളം സ്വാഗതം പറഞ്ഞു. അനുസ്മണ സമ്മേളനത്തിൽ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള ,ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലും പുറം, വി കെ സെയ്താലി , കെസി ഫിലിപ്പ്‌, സന്തോഷ്‌ കാപ്പിൽ,ഒ ഐ സി സി ജനറൽ സെക്രട്ടറി രാമനാഥൻ,ബോബി പാറയിൽ വൈസ്‌ പ്രസിഡന്റ്‌ മാരായ ലത്തീഫ്‌ ആയഞ്ചേരി , രവി കണ്ണൂർ,ട്രഷറർ ഷൈനി കോശി,യൂത്ത്‌ വിംഗ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്‌ഹം , ദേശീയ സെക്രട്ടറിമാരായ ജവാദ്‌ വക്കം,മനു മാത്യു, ഷാജി പുതുപ്പള്ളി,ജോയ്‌ എം ഡി , രവി സോള,ജില്ല പ്രസിഡന്റ്‌ മാരായ ചെംബൻ ജലാൽ, ജസ്റ്റിൻ ജേക്കബ്‌,ശങ്കരപിള്ള, നിസ്സമുദ്ധീൻ,ഷാജി പൊഴിയൂർ, ജമാൽ കുറ്റിക്കാട്ടിൽ,രാഘവൻ കണിച്ചേരി ജില്ല സെക്രട്ടറിമാരായ സൽമാനുൽ ഫാരിസ്‌, ജലീൽ മുല്ലപ്പള്ളി ,അനിൽ കൊല്ലം , സുരേഷ്‌ പുണ്ടൂർ,യൂത്ത്‌ വിംഗ്‌ ഭാരവാഹികളായ ലിജൊ മാത്യു,സൈഫിൽ മീരാൻ,മഹേഷ്‌,ഷമീം,ജാലിസ്‌,ബിനു പാലത്തിങ്കൽ എന്നിവർ സംസാരിച്ചു.
ഒ ഐ സി സി ജനറൽ സെക്രട്ടറി ബോബി പാറയിൽ നന്ദി പറഞ്ഞു