മനാമ:ബഹ്റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ 151മത് ജന്മദിനം ആഘോക്ഷിച്ചു. റേഡിയോ രംഗുമായി ചേർന്ന് നവമാധ്യമ സഹായത്തോടെ സംഘടിപ്പിച്ച പരുപാടി കെ.പി .സി.സി ജനറൽ സെക്രട്ടറി ഡോ:മാത്യു കുഴൽനാടൻ ഉൽഘാടനം ചെയ്തു.പി.ടി.തോമസ് എം .എൽ.എ.മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധി എന്നത് ഒരു വ്യക്തി ആയി അടയാളപ്പെടുത്തേണ്ട ഒന്നല്ല,ഗാന്ധി എന്നത് ഇന്ത്യൻ ഉപഭൂഖണ്ഡം കടന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്കു സഞ്ചരിക്കുന്ന ഒരാശയവും,ഒരു ജീവിത ശൈലിയും ആണ് എന്നും ലോകത്തിന് ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം നൽകിയ രാഷ്ട്രീയ നേതാവ് ആയിരുന്നു മഹാത്മാഗാന്ധി എന്നും.ഇന്നത്തെ ഇന്ത്യ എന്ന് പറയുന്നത് ഗാന്ധി എന്ത് ആശയം ആണോ മുന്നോട്ട് വെച്ചത് അതിന് നേർ എതിർ ദിശയിൽ ആണ് സഞ്ചരിക്കുന്നത് എന്നും ഡോ:മാത്യു കുഴൽനാടൻ ഉൽഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെയോ,ദക്ഷിണാഫ്രിക്കയുടെയോ അല്ല മറിച്ചു ലോകത്തിൽ ഇന്നുവരെ ഉള്ള എല്ലാ ചോദ്യങ്ങളുടെയും ഉത്തരം മഹത്മാഗാന്ധി ആണ് എന്നും കലാതിവർത്തി ആയ ഒരു ഇതിഹാസവും,സഹനത്തിന്റെ നിറകുടവും,മതേതര മൂല്യങ്ങളുടെ ഉദാത്തമായ ഭാവവും,ജനാധിപത്യത്തിന്റെ പര്യായവും,നൂറ്റാണ്ടുകൾ കഴിയും തോറും കൂടുതൽ കൂടുതൽ തിളങ്ങി നിൽക്കുന്ന പ്രതിഭാസവും ആണ് മഹാത്മാഗാന്ധി എന്ന് മുഖ്യപ്രഭാഷണം നടത്തിയ ശ്രീ.പി.ടി.തോമസ് എം.എൽ.എ.അഭിപ്രായപ്പെട്ടു. ചടങ്ങിൽ കേരള സമാജം പ്രസിഡണ്ട് പി.വി.രാധകൃഷ്ണപിള്ള,ഇന്ത്യൻക്ലബ് പ്രസിഡണ്ട് ശ്രീ.സ്റ്റാലിൻ ഐ.സി.ആർ.എഫ്.ചെയർമാൻ അരുൾദാസ് തോമസ് ,ശ്രീ.ജെയിംസ് കൂടൽ.ശ്രീ.മുഹമ്മദ് മൻസൂർ,ശ്രീ.ഫ്രാൻസിസ് കൈതാരത്,ശ്രീ.ബഷീർ അമ്പലായി,ശ്രീ.കെ.സി.വിശ്വപ്രസാദ് എന്നിവർ ആശംസ പ്രസംഗം നടത്തി.കുമാരി ആവണി സജിത്തിന്റ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ പരുപാടിയിൽ മാസ്റ്റർ എബിൻ ബാബു ദേശഭക്തി ഗാനം ആലപിച്ചു.”ആധുനിക കാലഘട്ടത്തിൽ ഗാന്ധിസത്തിന്റെ പ്രസക്തി എന്ന വിഷയത്തെ അധികരിച്ചു നടന്ന ചർച്ചയിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് അഡ്വ:പോൾ സെബാസ്റ്റ്യൻ ,ജനറൽ സെക്രട്ടറി വിനോദ് ഡാനിയൽ,മുൻ പ്രസിഡണ്ട് ബാബു കുഞ്ഞുരാമൻ,ജോയിന്റ് സെക്രട്ടറി തോമസ് ഫിലിപ് എന്നിവർ പങ്കെടുത്തു. ശ്രീ.രവി മാരാത് മോഡരേറ്ററും, ശ്രീ.എബി തോമസ് നന്ദിയും രേഖപ്പെടുത്തി.പരിപാടിക്ക് മുന്നോടി ആയി ഗാന്ധി പ്രതിമയിൽ നടന്ന പുഷ്പാർച്ചനക്ക് അനിൽ തിരുവല്ല,സനൽകുമാർ,വിനോദ്,പവിത്രൻ പൂക്കുറ്റി,അജി ജോർജ് ,ലിജുപാപ്പച്ചൻ, എന്നിവർ നേതൃത്വംനൽകി.