ഗാന്ധി സ്മൃതി- ഗാന്ധിജയന്തി ദിനാഘോഷം

ബഹ്‌റൈൻ :മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം, ബഹറിൻ ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിക്കുന്നു. ഒക്ടോബർ 2 വെള്ളിയാഴ്ച രാത്രി 8.30 റേഡിയോ രംഗ് മായി ചേർന്ന് ഓൺലൈൻ പ്ലാറ്റഫോംമിൽ ആണ് ലൈവ് പരിപാടികൾ നടക്കുന്നത്.
ശ്രീ. P.T. തോമസ് MLA ഉത്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി Adv. മാത്യു കുഴൽനാടൻ മുഖ്യ പ്രഭാഷണം നടത്തും. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ. P.V.രാധാകൃഷ്ണ പിള്ള, IOC ബഹറിൻ പ്രസിഡണ്ട്‌ ശ്രീ. മുഹമ്മദ്‌ മൻസൂർ, ഇന്ത്യൻ ക്ലബ്‌ പ്രസിഡണ്ട്‌ ശ്രീ. സ്റ്റാലിൻ,ICRF ചെയർമാൻ ശ്രീ. അരുൾ ദാസ്, ശ്രീ. ജെയിംസ് കൂടൽ, ശ്രീ. ഫ്രാൻസിസ് കൈത്താരത്തു, ശ്രീ. ബഷീർ അമ്പലയി, ശ്രീ. വിശ്വപ്രസാദ് എന്നിവർ സന്ദേശങ്ങൾ നൽകുമെന്നു മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട്‌ Adv. പോൾ സെബാസ്റ്റ്യൻ ജനറൽ സെക്രട്ടറി വിനോദ് ഡാനിയേൽ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.ഈ പരിപാടിയുടെ വിജയത്തിനായി ശ്രീ. ബാബു കുഞ്ഞുരാമന്റെ നേതൃത്വത്തിൽ ശ്രീ. എബി തോമസ്, ശ്രീ. ബിജു ഫിലിപ്പ്, ശ്രീ. സനൽ, ശ്രീ. സന്തോഷ്‌, ശ്രീ. അനിൽ, ശ്രീ. അജി എന്നിവർ ചേർന്ന കമ്മറ്റി രൂപികരിച്ചു പ്രവൃത്തിച്ചു വരുന്നു.