ബഹ്റൈൻ : യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (യു.എൻ.ഡബ്ല്യു.ടി.ഒ) ഗ്യാസ്ട്രോണമി ടൂറിസത്തെക്കുറിച്ചുള്ള 9-ാമത് വേൾഡ് ഫോറം നവംബർ 18 മുതൽ 19 വരെ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ (ബി.ടി.ഇ.എ) ആഭിമുഖ്യത്തിൽ എക്സിബിഷൻ വേൾഡിൽ നടക്കും.പ്രത്യേക പ്രദേശങ്ങളിലെ പാചകരീതികൾ, നല്ല ഭക്ഷണത്തിന്റെ ശാസ്ത്രം എന്നിവയാണ് ഇതിന്റെ പരിവൃത്തത്തിൽ വരുന്നത്. ഇതാദ്യമായാണ് മേഖലയിൽ പരിപാടി നടക്കുന്നത് . പ്രാദേശിക ഉൽപാദകരെ സന്ദർശിക്കുക, ഭക്ഷ്യമേളകളിൽ പങ്കെടുക്കുക, പാചക ക്ലാസുകളിൽ പങ്കെടുക്കുക തുടങ്ങിയ മറ്റ് അനുബന്ധ പ്രവർത്തനങ്ങളും ഫോറത്തിന്റെ ഭാഗമായി നടക്കും . ഭക്ഷണവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനമാണ് ഗ്യാസ്ട്രോണമി.”ഫോറം ആദ്യമായി മിഡിലീസ്റ്റിലേക്ക് കൊണ്ടുവരുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ബഹ്റൈനിന്റെ സമ്പന്നമായ പൈതൃകവും ലോകത്തിനുമുന്നിൽ പങ്കുവെക്കാനുള്ള അവസരമാണിതെന്നും ടൂറിസം മന്ത്രിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചെയർപേഴ്സണുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി പറഞ്ഞുഅറിയിച്ചു