ദിനേശ് കുറ്റിയിൽ ജി സി സി റേഡിയോ നാടക മത്സരം സംഘടിപ്പിക്കുന്നു

മനാമ : ബഹ്‌റൈനിലെ മലയാളി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരെ ഉൾപ്പെടുത്തിയുള്ള ഒരു കൂട്ടായ്മയായ ബഹ്‌റൈൻ മലയാളി ഫോറത്തിന്റെ(ബി എം എഫ്) ആഭിമുഖ്യത്തിൽ “ദിനേശ് കുറ്റിയിൽ ജി സി സി റേഡിയോ നാടക മത്സരം സംഘടിപ്പിക്കുന്നു.നാടകമത്സരത്തിന്റെ പോസ്റ്റർ പ്രകാശനം കഴിഞ്ഞ ദിവസം ക്വിക് മീഡിയാ സൊല്യൂഷന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ മറിമായം പ്രധാന നടൻ ശ്രീ നിയാസ്, ബാബു കുഞ്ഞിരാമന് പോസ്റ്ററിന്റെ ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.ബഹ്‌റൈനിലെ നാടക പ്രവർത്തകനായിരുന്ന ദിനേശ് കുറ്റിയിൽ കഴിഞ്ഞ വർഷമാണ് കൊറോണയിൽ ദുരിതമനുഭവിക്കുന്ന നാടക പ്രവർത്തകരെ സഹായിക്കാൻ കേരളത്തിലുടനീളം നാടകം കളിക്കുന്നതിനിടെ ആക്സിമികമായി മരണപ്പെട്ടു.ആ കലാപ്രവർത്തകൻ്റെ ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്നിട്ട് ജനുവരി ഒന്നിന് ഒരു വര്ഷം തികയുന്ന അവസരത്തിലാണ് അദ്ദേഹത്തിന് ഒരു സമർപ്പണമായി ജി സി സി തലത്തിൽ ഒരു റേഡിയോ ശബ്ദ നാടക മത്സരം സംഘടിപ്പിക്കുന്നത്. റേഡിയോ രംഗ്,മീഡിയാ രംഗ് എന്നീ ശബ്ദ,ദൃശ്യ മാധ്യമത്തിലൂടെയും ഇന്റർനെറ്റ് ഡിജിറ്റൽ റേഡിയോയിലൂടെയും പ്രക്ഷേപണം ചെയ്യുന്ന വിധത്തിലാണ് ഈ റേഡിയോ നാടകം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ബി എം എഫ് പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ,സെക്രട്ടറി ദീപാ ജയചന്ദ്രൻ,നാടകത്തിന്റെ കോർഡിനേറ്റർ ആയ ജയേഷ് താന്നിക്കൽ എന്നിവർ അറിയിച്ചു.മീഡിയാ രംഗ് ഡയറക്ടർമാരായ രാജീവ് വെള്ളിക്കോത്ത്, അനിൽ കുമാർ , ബി.എം.എഫ് പ്രതിനിധികളായ ഗണേഷ് നമ്പൂതിരി ,വിനോദ് ആറ്റിങ്ങൽ, ശ്രീജിത്ത് കണ്ണൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ഒരുകാലത്ത് മലയാളികളുടെ എല്ലാം മനസിയിൽ ഇടം നേടിയ റേഡിയോ നാടകങ്ങൾ ദൃശ്യമാധ്യമങ്ങളുടെ ഒഴുക്കിൽ പെട്ട് മറഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിലാണ് ജി സി സി യിലുള്ള പ്രവാസി നാടകപ്രേമികൾക്കായി ഇത്തരം ഒരു നാടകമത്സരം സംഘടിപ്പിക്കുന്നത് എന്നത് കൊണ്ടുതന്നെ ദിനേശ് കുറ്റിയിൽ അടക്കമുള്ള നാടകപ്രവർത്തകർക്ക് വേണ്ടി നടത്തുന്ന ഈ സമർപ്പണ നാടകങ്ങൾക്ക് ബഹ്‌റൈനിലെയും ജി സി സി രാജ്യങ്ങളിലെയും എല്ലാ വിധ സംഘടനകളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.സംഘടനകൾക്കും വ്യക്തികൾക്കും ഈ നാടകമത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ bahrainmalayaliforum@gmail.com എന്ന മെയിൽ ഐഡി യിൽ നാടകത്തിന്റെ വിഷയവും സംക്ഷിപ്ത രൂപവും മാത്രം അയക്കുക.തുടർന്ന് അംഗീകരിക്കുന്ന നാടകങ്ങൾ മാത്രമാണ് റെക്കോർഡ് ചെയ്ത് മത്സരത്തിന് അയക്കേണ്ടത് .2023 ജനുവരി 25 മുതൽ സംപ്രേക്ഷണം ചെയ്യുന്ന നാടക മത്സരത്തിലേക്ക് സ്ക്രിപ്റ്റുകൾ അയക്കേണ്ട അവസാന തീയതി ഡിസംബർ31 ആണ്.മത്സര ത്തിന് പ്രക്ഷേപണ വിധേയമാക്കേണ്ട നാടകങ്ങളുടെ എൻട്രി ജനുവരി 15, 2023 ന് കിട്ടിയിരിക്കണം. മത്സര നാടകത്തിലേക്ക് എല്ലാ നാടകപ്രേമികളും കടന്നു വരണമെന്ന് അഭ്യർത്ഥിക്കുന്നു. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
ജയേഷ് താന്നിക്കൽ 38424538, വിനോദ് ആറ്റിങ്ങൾ 38780 289, ശ്രീജിത്ത് കണ്ണൂർ 387 271 531 ,നാസർ മുതുകാട് 38249320. നാടക സ്ക്രിപ്പ് റ്റുകൾ താഴെക്കാണുന്ന മെയിൽ ഐഡിയിലോ ,36448266 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ അയക്കാവുന്നതാണ്.