മനാമ : ബഹ്‌റിനിൽ മാർച്ച് മാസം വിവിധ റോഡുകളിലെ ട്രാഫിക് സിഗ്നലുകൾക്കും ജംഗ്‌ഷനുകൾക്കും സമീപം 2278 എമർജൻസി ലെയ്ൻ ലംഘനങ്ങളും പാർക്കിംഗ് ലംഘനങ്ങളും റിപ്പോർട്ട് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മന്ത്രാലയം അറിയിച്ചു .നിയമലംഘനങ്ങൾക്കെതിരെ നിയമനടപടി നടപ്പാക്കുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി . റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി നിയമങ്ങൾ പാലിക്കാൻ ഡ്രൈവർമാരെ കൂടുതൽ ശ്രദ്ധപുലർത്തണമെന്നും അധികൃതർ അറിയിച്ചു