മദാമയെ പ്രണയിച്ച മലയാളിക്ക് മംഗല്യം.

Wedduing-230816_1കേരളം:പെരുമ്പാവൂര്‍ സ്വദേശിയായ രോഹിത്തിന്റെയും ഫ്രഞ്ചുകാരിയായ എമ്മ എന്നു വിളിക്കുന്ന എമ്മാനുവലിന്റേയും കടല്‍ കടന്ന പ്രണയം ഇന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വെച്ച് സഫലമാകുകയാണ്. പെരുമ്പാവൂരിലെ ഗ്രീന്‍ഗാര്‍ഡനില്‍ ഇന്ന് ഇരുവരും പരസ്പരം വരണമാല്യമണിയുന്നതോടെ മൂന്ന് വര്‍ഷം മുമ്പ് സിങ്കപ്പുരിൽവെച്ച് തളിര്‍ത്ത് മൊട്ടിട്ട പ്രണയംവിവാഹത്തിന് വഴിമാറും.

പെരുമ്പാവൂര്‍ വൈഷ്ണവില്‍ പരേതനായ രവിയുടെ മകനായ രോഹിത് സിങ്കപ്പൂരില്‍ യുണിലിവര്‍ കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. ഫ്രഞ്ച് സ്വദേശിനിയായ എമ്മ ഇവിടെ റിസര്‍ച്ചിനായി എത്തിയതാണ്. പരസ്പരം കണ്ട് ഇഷ്ടപ്പെട്ടതോടെ രോഹിത് എമ്മയെ തന്റെ ജീവിത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. എമ്മ സമ്മതം മൂളിയതോടെ പിന്നീട് വീട്ടുകാരുമായി കാര്യങ്ങള്‍ സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.

വിവാഹ ചടങ്ങു കഴിഞ്ഞാല്‍ 31ന് സിങ്കപ്പൂരില്‍ വെച്ചും അടുത്ത മാസം 23നു ഫ്രാന്‍സില്‍ വെച്ചും വിരുന്നു സല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്. വിവാഹത്തിനു മുന്നോടിയായി ശനിയാഴ്ച രാത്രി എടവനക്കാട് ചാത്തങ്ങാട് ബീച്ചിലെ കമേലിയോണില്‍ വച്ചാണ് നിശ്ചയ ചടങ്ങ് നടന്നത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ആടിയും പാടിയും മതിമറന്ന ആഘോഷരാവ് മറക്കാനാകാത്ത ഒരു അനുഭവമാക്കിയാണ് ഇരുവരും ഇന്ന് ജീവിതത്തിലേക്ക് കടക്കുന്നത്.

നിശ്ചയത്തിനു വധുവിന്റെ പിതാവ് മൈക്കിള്‍, മാതാവ് പെട്രീഷ്യ, സഹോദരി ജെസീക്ക എന്നിവരും വരന്റെ മാതാവ് കൗസല്യ, സഹോദരിമാരായ ജനിത, മിറ്റ്‌സി എന്നിവരും അടുത്ത ചില ബന്ധുക്കളും സൃഹൃത്തുക്കളുമാത്രമാണ് സംബന്ധിച്ചത്.