ജീവിത ശൈലി രോഗങ്ങൾക്കെതിരെ വ്യായാമം ശീലമാക്കുക :ക്യാമ്പയിനുമായി ലയൺസ് ക്ലബ്ബ്

ബഹ്‌റൈൻ :  ജീവിത ശൈലി രോഗങ്ങൾക്കെതിരെ വ്യായാമം ശീലമാക്കുക എന്ന ക്യാമ്പയിനുമായി ലയൺസ് ക്ലബ്ബ്.പ്രവാസികൾക്കിടയിൽ ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലയൺസ് ക്ലബ്ബ്  ഓഫ് മലബാർ ബഹ്‌റൈൻ വാക്കേഴ്സ് (walkers)ക്ലബ്  രൂപീകരിച്ച് കൊണ്ട് മുന്നോട്ട് പോവുന്നത്. വാക്കേഴ്സ് ക്ലബ്ബിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച (10.06.2022) രാവിലെ 9. 30 ന് ആന്റലൂസ് ഗാർഡനിൽ വെച്ച് ഡോ. പി. വി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്ത് നിർവ്വഹിക്കും. തുടർന്ന് വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരണവും ഉണ്ടായിരിക്കുമെന്ന് ലയൺസ് ക്ലബ്ബ് ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.