സാങ്കേതികത്തികവിന്റെ മിന്നലാട്ടമായി ജൈറ്റക്സ്

ദുബായ്∙ സാങ്കേതികത്തികവിന്റെ വിസ്മയക്കാഴ്ച ഒരുക്കി ജൈറ്റക്സ് പ്രദർശനത്തിനു കൊടിയിറങ്ങി. വേൾഡ് ട്രേഡ് സെന്ററിൽ 5 ദിവസം നീണ്ടു നിന്ന പ്രദർശനത്തിൽ ലക്ഷ കണക്കിന് ആളുകൾ സന്ദർശകരായി എത്തി. ഭാവിയിലെ സാങ്കേതിക വിദ്യകൾ എന്തെല്ലാമെന്നു സൂചന നൽകിയ പ്രദർശനത്തിൽ പുതിയ ദുബായുടെ സാങ്കേതിക തികവുകളും വെളിപ്പെടുത്തി.

പറക്കും ടാക്സിയും ഡ്രൈവറില്ലാ ടാക്സിയും ഭാവിയിൽ ദുബായി നഗരത്തെ ഭരിക്കുമെന്ന സൂചനയാണ് ജൈറ്റക്സ് നൽകിയത്. വീടുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഡ്രോണുകൾ സർവ സാധാരണമാകും. കാർബൺ രഹിത സമൂഹം എന്ന സ്വപ്നത്തിലേക്കു ചിറകു വിരിച്ചു പൊതുഗതാഗത മേഖല പൂർണമായും ഹരിത വാതകത്തിലേക്ക് മാറുന്നതിന്റെ സൂചനകളും ജൈറ്റക്സ് നൽകി. കേരളത്തിൽ നിന്ന് 42 സ്റ്റാർട്ടപ്പുകൾ മേളയിൽ പ്രദർശിപ്പിച്ചു.

അടുത്ത വർഷം മുതൽ ആഫ്രിക്കയിലും ജൈറ്റക്സ് പ്രദർശനം തുടങ്ങും. മൊറോക്കോയിൽ മേയ് 31 മുതൽ ജൂൺ 2വരെയാണ് പ്രദർശനം. ദുബായിലെ അടുത്ത ജൈറ്റക്സ് പ്രദർശനം 2023 ഒക്ടോബർ 16 മുതൽ 20വരെ വേൾഡ് ട്രെഡ് സെന്ററിൽ നടക്കും. ഡ്രൈവറില്ലാ കാറിൽ ഓഫിസിൽ പോകുന്ന കാലം വിദൂരമല്ലെന്ന് ജൈറ്റക്സ് ഉറപ്പു നൽകുന്നു. പാസ്പോർട്ട് പോലും കാണിക്കാതെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന വിമാനത്താവളങ്ങളും സമീപ ഭാവിയിൽ യാഥാർഥ്യമാകും.

ദുബായ് പൊലീസിനു .

നഗരത്തിലെ അഴുക്കുചാലുകൾ പുതിയ ഊർജ സ്രോതസുകളാകുന്ന കാലവും അടുത്തു തന്നെയുണ്ട്. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാങ്കേതിക സഹായത്തിന്റെ വരും നാളുകളെ വെളിപ്പെടുത്തുകയായിരുന്നു ജൈറ്റക്സ്.

ആഫ്രിക്കൻ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താനാണ് ജൈറ്റക്സ് ശ്രമിക്കുന്നത്. ദുബായ് ജൈറ്റക്സ് പ്രദർശനത്തിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ മികച്ച പങ്കാളിത്തമുണ്ടായിരുന്നു.

സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ സാധ്യതകൾ വർധിക്കുന്ന സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ജൈറ്റക്സിന്റെ ലക്ഷ്യം. വൻകിട കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും ആഫ്രിക്ക വളക്കൂറുള്ള മണ്ണാണ്. ബാങ്കിങ് മേഖലയിലും ആഫ്രിക്ക വളർച്ചയാണ് കാണിക്കുന്നത്.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി 5 പ്രധാന ധാരണ പത്രങ്ങൾ ജൈറ്റക്സിൽ ഒപ്പുവച്ചു. ആമസോൺ വെബ് സർവീസസ്, മൈക്രോസോഫ്റ്റ്, മോറോ ഹബ്, ട്രപ്പീസ് മിഡിൽ ഈസ്റ്റ് ടെലി കമ്യൂണിക്കേഷൻ എക്യുപ്മെന്റ് ട്രേഡിങ്, സാസ് എന്നിവരുമായാണ് ധാരണാ പത്രം ഒപ്പുവച്ചത്.