മനുഷ്യ സമൂഹത്തിന്റെ നന്മക്കും മത സഹോദര്യത്തിനും ഐക്യത്തിനും പ്രാധാന്യം നൽകുക: അഡ്വ. ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി

മനാമ. വൈവിദ്യങ്ങളെ വൈരുധ്യങ്ങളാക്കി മാറ്റാൻ ശ്രമിക്കാതെ വൈവിദ്യങ്ങളെ യോജിപ്പിച്ചു കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നു പ്രമുഖ വാഗ്മിയും മതപണ്ഡിതനുമായ ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി അഭിപ്രായപ്പെട്ടു. റമദാനിന്റെ പവിത്രമായ ദിനങ്ങളിൽ നാം നേടിയെടുത്ത ആത്മശുദ്ദി നഷ്ടപ്പെടുത്താതെ മതത്തെ പിൻപറ്റി ജീവിക്കാനും ജാതി മത വർഗ്ഗ ഭേദമനന്യേ സൗഹർദ്ദതിൽ കഴിയാനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു .
മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ സംഘഠിപ്പിച്ച കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 2024-25 വർഷകാല പ്രവർത്തണോത്ഘാടനത്തിൽ മുഖ്യാഥിതി ആയി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിശ്വാസ വ്യത്യാസങ്ങൾക്കിടയിലും ആശയ വ്യത്യാസങ്ങൾക്കിടയിലുമെല്ലാം മനുഷ്യന്റെ നന്മയാണ് മനുഷ്യ സമൂഹത്തിന്റെ ഉയർച്ചഎന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ഷാജഹാൻ പരപ്പൻപൊയിൽ അദ്ധ്യക്ഷനായിരുന്നു.കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്ങൽ പ്രവർത്തനോദ്ഘാടനനം നിർവഹിച്ചു.കെഎംസിസി സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ ആശംസ നേർന്നു,മുസ്തഫ കെ പി, കുട്ടൂസ മുണ്ടേരി, എസ് വി ജലീൽ, ഫൈസൽ കോട്ടപ്പള്ളി, അഷ്‌റഫ്‌ അഴിയൂർ എന്നിവർ സന്നിഹിതരായി രുന്നു.വരുന്ന രണ്ടു വർഷകാലത്തെ പതിനാല് കർമ്മപദ്ധതികൾ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി നസീം പേരാമ്പ്ര അവതരിപ്പിച്ചു.ഷാജഹാൻ പരപ്പൻപൊയിൽ വിശിഷ്ടാഥിതി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയെ ബിഷ്ത് അണിയിച്ചു സ്വീകരിച്ചു.ജില്ലാ കമ്മിറ്റി പതിനഞ്ചു വർഷമായി തുടർന്നു വരുന്ന ഏറ്റവും വലിയ പദ്ധതിയായ പ്രവാസി/വിധവാ പെൻഷൻ ഫണ്ടിലേക്കുള്ള കവർ വിതരണം കുരുട്ടി മൊയ്‌ദു ഹാജിക്ക് നൽകി കൊണ്ട് ഓണമ്പള്ളി ഫൈസി നിർവഹിച്ചു.ബഹ്‌റൈനിലെ മികച്ച ഫോട്ടോഗ്രാഫർ ശിഹാബ് പ്ലസിനെ ഓണമ്പള്ളി ഫൈസി മൊമെന്റോ നൽകി ആദരിച്ചു.ജില്ലാ ഭാരവാഹികളായ റസാഖ് കുറ്റ്യാടി, അഷ്‌റഫ്‌ തോടന്നൂർ, സാഹിർ ഉള്ളിയേരി, ഷാഫി വേളം,മൊയ്‌തീൻ പേരാമ്പ്ര,, മുനീർ ഒഞ്ചിയം, സിനാൻ കൊടുവള്ളി, അബ്ദുറഹ്മാൻ തുമ്പോളി, അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി.ജില്ലാ ജനറൽ സെക്രട്ടറി ഇസ്ഹാഖ് വില്ല്യപ്പള്ളി സ്വാഗതവും ട്രഷറർ സുബൈർ നാദാപുരം നന്ദിയും പറഞ്ഞു.