മനാമ ബഹ്റൈൻ:വയനാട് പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാടിന്റെ മക്കൾക്ക് ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ. വയനാടിന്റെ മക്കൾക്ക് സ്നേഹ സാന്ത്വനം ഒരുക്കി പ്രത്യേക പാക്കേജ്.എല്ലാം നഷ്ടപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചു നൽകുമ്പോൾ വീട്ടുപകരണങ്ങൾ വാങ്ങി നൽകുന്നതിനും നൂറോളം കുടുംബങ്ങളെ കണ്ടെത്തുവാൻ ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി കമ്മിറ്റി ജീവകാരുണ്യ കൺവീനർ നാസർ മാനൂന് ചുമതലപ്പെടുത്തി ജിസിസി തലത്തിൽ നടത്തിയ ഓൺലൈൻ മീറ്റിങ്ങിൽ ജിഎംഎഫ് ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായി അധ്യക്ഷനായിരുന്നു. പ്രകൃതിദുരന്തത്തിൽ വയനാടിന്റെ വേദന മനുഷ്യമനസ്സിനുകളെ വല്ലാതെ വേദനിപ്പിച്ച കാര്യമാണെന്നും ഒരു പ്രദേശം മുഴുവനും ഒരു നിമിഷം കൊണ്ട് ഓർമ്മയാക്കി മാറ്റിയ ഭീകരമായ നിമിഷമായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നമ്മൾ കണ്ടു തുടങ്ങിയത് നൂറുകണക്കിന് മനുഷ്യരുടെ ചേതനയറ്റ ശരീരം മണ്ണിൽ അടിയിൽ ചെളി മൂടിയ രീതിയിലാണ് കണ്ടത് ഇനിയും കിട്ടാത്ത നൂറുകണക്കിന് മനുഷ്യരുടെ ശവശരീരങ്ങൾ ദുരന്തത്തിൽ ശരീരം അവശനിലയിൽ ആയവർ ആയിരങ്ങൾ ഇതുവരെ കൂട്ടിവെച്ച് എല്ലാ സമ്പാദ്യവും അവരുടെ ചെറിയ വീടുകളും വീട്ടുപകരണങ്ങളും ആ രാത്രിയിൽ ഓർമ്മയായി മാറി പ്രവാസ ലോകത്ത് ഓരോ പ്രവാസികളെയും കണ്ണീരിലാഴ്ത്തി കൊണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് എല്ലാം നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങളെ ചേർത്തുപിടിക്കേണ്ടത് നമ്മുടെ ഓരോരുത്തരെയും ഉത്തരവാദിത്വമാണ് എന്ന് ജിസിസി ചെയർമാൻ റാഫി പാങ്ങോട് കഴിഞ്ഞ പ്രകൃതി ദുരന്തത്തിൽ ആ പ്രദേശത്തുൽ ഗൾഫ് മലയാളി ഫെഡറേഷൻ നടത്തിയ സേവന രംഗത്തെക്കുറിച്ചും നേരിട്ട് ചെയ്ത പ്രവർത്തനങ്ങളെകൃത്യമായി വിവരിച്ചു. ജിസിസി ജനറൽ സെക്രട്ടറി സന്തോഷ് കെ നായർ. ജിസിസി ട്രഷറർ നിബു ഹൈദർ. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര. നാഷണൽ കമ്മിറ്റി കോഡിനേറ്റർ രാജു പാലക്കാട്. നസീർ പുന്നപ്ര. സുധീർ വള്ളക്കടവ്. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ. കോയ ചേലാമ്പ്ര. സംസ്ഥാന പ്രസിഡണ്ട് നൗഷാദ് ആലത്തൂർ. സംസ്ഥാന കോഡിനേറ്റർ സലിം തൈക്കണ്ടി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു നേരിട്ട് ദുരിതമനുഭവിക്കുന്ന എല്ലാം മനുഷ്യരുടെയും നേരിട്ട് കണ്ട് സഹായം എത്തിക്കുന്നതിന് ജിസിസി ജീവകാരുണ്യ കൺവീനർ നാസർ മാനുവിനെ ചുമതലപ്പെടുത്തി.