ബഹ്‌റൈൻ : ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ ആസൂത്രകയായ സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള വ്യക്തമായ സാഹചര്യത്തിൽ, കള്ളക്കടത്തിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവരണമെങ്കില്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഓ ഐ സി സി ഗ്ലോബൽ ജനറൽ സെക്രെറട്ടറി രാജു കല്ലുംപുറം ആവിശ്യപ്പെട്ടു .
സ്വപ്‌ന സുരേഷ് താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ പതിവായി ഐ ടി സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെടയുള്ള ഭരണതലത്തിലെ ഉന്നതർ സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്നു എന്ന് അയവാസികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു .
എൽ ഡി ഫ് വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞു അധികാരത്തിൽ വന്ന പിണറായി സർക്കാർ കഴിഞ്ഞ നാലു വര്ഷങ്ങളായി പ്രളയങ്ങളുടേയും , ഓഖി ദുരന്തത്തിൻറെയും, കൊറോണയുടെയും മറവിൽ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ ഇടപാടുകൾ വിശദമായ പരിശോധനയ്ക്കു വിധെയമാക്കേണ്ടതാണ്. പ്രളയകാലത്തു പ്രവാസികളെ വാനോളം പുകഴ്ത്തി കോടിക്കണക്കിനു ഫണ്ട് സമാഹരിച്ചിട്ട്, കൊറോണ ദുരന്ത സമയത്ത് അവരെ സർക്കാർ കൈവെടിയുകയാണുണ്ടയത്.ഇടതുപക്ഷ മുന്നണിയിലെ പ്രധാന ഘടകകഷി നേതാവായ കാനം രാജേന്ദ്രൻ പോലും ഇത്തരം കാര്യങ്ങളിൽ നിശബ്ദദ പാലിക്കുന്നത് ലജ്ജാവഹമാണ്. സ്വപ്ന സുരേഷിൻറെ മന്ത്രിസഭയും ഭരണ സംവിധാനങ്ങളുമായി ഉള്ള അവിശുദ്ധ ബന്ധങ്ങൾ വസ്തുതപരമായി തെളിഞ്ഞിരിക്കുകയാണ്. അതിൻറെ ഏറ്റവും അവസത്തെ ഉദാഹരണമാണ് കേരളം ചരിത്രത്തിലെ ഏറ്റവും വലിയ ഈ സ്വർണ്ണ കള്ളക്കടത്ത്. ഭരണ ന്വേതൃത്തത്തിലെ ഉന്നതർക്ക് ഇതിൽ ബന്ധം ഉള്ളതിനാൽ സി ബി ഐ അന്വേഷണം അനിവാര്യമാണെന്നു ഓ ഐ സി ഗ്ലോബൽ കമ്മിറ്റി ആവിശ്യപ്പെട്ടു.