ദുബായ് ഡ്രൈവിംഗ് ലൈസെൻസ് ക്ലാസുകൾ ഇല്ലാതെ ലഭിക്കാൻ അവസരം ‘ഗോള്‍ഡന്‍ ചാന്‍സ്’

ദുബൈ: ക്ലാസുകള്‍ സംബന്ധിക്കാതെ തിയറി, റോഡ് ടെസ്റ്റുകള്‍ക്ക് ഒരുമിച്ച് ഹാജരായാൽ എളുപ്പത്തില്‍ ദുബൈയിലെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാന്‍ അവസരം ഒരുക്കി അധികൃതർ . ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ ‘ഗോള്‍ഡന്‍ ചാന്‍സ്’ എന്ന എന്ന പുതിയ പദ്ധതിയിലൂടെ ആണ് പ്രവ്സികൾക്ക് ലൈസെൻസ് നേടാൻ അവസരം ഒരുക്കിയിരിക്കുന്നത് . ഒരു തവണ മാത്രമാണ് ഗോള്‍ഡന്‍ ചാന്‍സ് ഉപയോഗപ്പെടുത്താന്‍ സാധിക്കുക. ഇത് എല്ലാ രാജ്യക്കാര്‍ക്കും ഇത് ഉപയോഗപ്പെടുത്താം.പുതിയ പദ്ധതി ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ സ്വന്തം രാജ്യത്തെ സാധുതയുള്ള ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. ഒറ്റത്തവണയായി ഈ രണ്ട് ടെസ്റ്റുകള്‍ക്കും ഹാജരാവാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ഡ്രൈവിങ് ടെസ്റ്റിന് ഹാജരാവുന്നതിന് മുമ്പുള്ള ക്ലാസുകള്‍ ഒന്നും ആവശ്യമില്ലെന്നതും ഗോള്‍ഡന്‍ ചാന്‍സ് പദ്ധതിയുടെ സവിശേഷതയാണ്.