ഗോൾഡൻ ഹാൻഡ്‌സ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈനിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ “ഗോൾഡൻ ഹാൻഡ്‌സ്” ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. മനാമ എമിറേറ്റ്സ് ടവറിൽ നടന്ന നോമ്പ് തുറയിൽ താഹിർ വി.സി. അദ്ധ്യക്ഷത വഹിച്ചു. മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ റഷീദ് മാഹി റമദാൻ സന്ദേശം നൽകി.വിഭവ സമൃദ്ധമായ ഭക്ഷണത്തിന്റെ ആധിക്യത്തിൽ നാം വ്രതാനുഷ്ടാനത്തിന്റെ പാവനത നഷ്ടപ്പെടുത്തരുതെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു. നമുക്കും ചുറ്റും പ്രയാസമനുഭവിക്കുന്ന ഒരുപാട് പേരുടെ ബുദ്ധിമുട്ടുകൾക്ക് അല്പമെങ്കിലും പരിഹാരം നമ്മിലൂടെ ഉണ്ടായാൽ അതായിരിക്കും ഒരു ധന്യ ജീവിതമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മുഹമ്മദ് അഫ്സൽ, ജാവേദ് ടി.സി.എ. എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.വി.സി. നിയാസ്, റിജാസ് റഷീദ്, ഷബീർ മാഹി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഷംസുദീൻ വി.പി. നന്ദി പറഞ്ഞു.