ബഹ്റൈൻ : ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം ഡി അദീബ് അഹമ്മദിന് ബഹ്റൈൻ ഗവൺമെന്റ് നൽകുന്ന ഗോൾഡൻ റെസിഡന്‍സി വിസ ലഭിച്ചു. പാലസിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ എംഡിയും വ്യവസായിയുമായ അദീബ് അഹമ്മദിന് ബഹ്റൈൻ ഗോൾഡൻ വിസ നൽകി.ഈ അംഗീകാരം നൽകിയതിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ബഹ്റൈൻ സർക്കാരിനും ജനങ്ങൾക്കും നന്ദി പറയുന്നതായും അദീബ് അഹമ്മദ് ചടങ്ങിൽ പറഞ്ഞു