സുപ്രഭാതം ദിനപത്രം ബഹ്റൈന്‍ സുപ്രഭാതം ദിനപത്രം ബഹ്റൈന്‍തല വരിചേര്‍ക്കല്‍ കാമ്പയിന് തുടക്കമായി വരിചേര്‍ക്കല്‍ കാമ്പയിന് തുടക്കമായി

മനാമ: സുപ്രഭാതം ദിനപത്രം ബഹ്റൈന്‍ തല വരിചേര്‍ക്കല്‍ കാമ്പയിന് തുടക്കമായി. മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍
സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍,
അനസ് നാട്ടുകല്ലിനെ വരിചേർത്തി, പത്രത്തിന്റെ കോപ്പി നൽകിയാണ് കാമ്പയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.ചടങ്ങിൽ അഷ്റഫ് അൻവരി, വി.കെ കുഞ്ഞി മുഹമ്മദ് ഹാജി, എസ്.എം അബ്ദുല്‍ വാഹിദ്, മുസ്ഥഫ കളത്തിൽ,മുസ്ഥഫ കളത്തിൽ, ശഹീർ കാട്ടാമ്പള്ളി, മജീദ് ചോലക്കോട്, നവാസ് കൊല്ലം, ശജീർ മാഹി തുടങ്ങി  കേന്ദ്രകമ്മിറ്റി ഭാരവാഹികളും വിവിധ പോഷക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.ഇതോടനുബന്ധിച്ച്  മനാമ സമസ്തയിൽനടന്ന യോഗത്തിൽ എസ്.എം. അബ്ദുൽ വാഹിദ്(ചെയർമാൻ), ഖാസിം റഹ് മാനി(കൺവീനർ), ശാഫി വേളം ( കോ-ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ   പ്രചരസമിതിയും നിലവിൽ വന്നു. പ്രചരണ കാമ്പയിന്റെ ഭാഗമായി ബഹ്റൈനിലെ മുഴുവൻ ഏരിയകളിലും വരിക്കാരെ ചേര്‍ക്കാനുള്ള വിപുലമായ പദ്ധതികളാണ് യോഗം ആസൂത്രണം ചെയ്‌തത്‌. വ്യാപകമായ പ്രചാരണം നടത്തി പ്രവാസികളുടെയും ബന്ധുക്കളുടെയും വീടുകളിൽ സുപ്രഭാതം പത്രം ഉറപ്പ് വരുത്തുന്നതിനോടൊപ്പം നാട്ടില്‍ വരിക്കാരായവരെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കും പത്രം സ്പോണ്‍സര്‍ ചെയ്യിപ്പിക്കാനും ‘സ്നേഹ പൂർവ്വം സുപ്രഭാതം’ പദ്ധതി നടപ്പിലാക്കാനും തീരുമാനമുണ്ട്.
 സുപ്രഭാതം ഫോം  വഴി വരിക്കാരുടെയും ഏജന്‍റുമാരുടെയും വിലാസം ശേഖരിച്ച് ഇവ ഓഫീസിലെത്തിക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രസ്തുത ഫോമും വിശദവിവരങ്ങളും ഏരിയാ ഭാരവാഹികള്‍ മുഖേനെ അതാതു പ്രദേശങ്ങളില്‍ വരിക്കാരാകുന്നവര്‍ക്ക് ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്- ഫോണ്‍:  +973 3400 7356 +973 3912 8941, +973 3953 3273.