ഗൂഗിൾ പേ ഇനി കുവൈറ്റിലും

കുവൈറ്റ് :ഗൂഗിൾ പേ സേവനം ഇനി മുതൽ കുവൈറ്റിലും.സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ആവശ്യമായ പരിശോധനകൾ പൂർത്തിയായതിനു ശേഷമാണ് ഗൂഗിള്‍ പേ സേവനം രാജ്യത്ത് തുടങ്ങുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ വേഗത്തിൽ നടപ്പിലാകുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. കുവൈറ്റിൽ ഗൂഗിൾ പേ മാർച്ചോടെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ വാലറ്റ് ആപ്ലിക്കേഷൻ ഉപയോഗിച്ചോ അല്ലെങ്കില്‍ അപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‍തോ ഗൂഗിള്‍ പേ സേവനം ഉപയോഗിക്കാം ആദ്യ ഉപയോഗത്തിന് മുമ്പ് ബാങ്ക് കാര്‍ഡുകള്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.