ഇന്ത്യയിലെ ഗൂഗിൾ ഉപയോക്താക്കൾക്ക് ഇനി എഐ സെര്‍ച്ചും

സര്‍ച്ച് ചെയ്യുമ്പോള്‍ എഐ സഹായം ലഭിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. വ്യാഴാഴ്ച മുതല്‍ പുതിയ ഫീച്ചര്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും.സെര്‍ച്ച് ലാബുകള്‍ വഴി സൈന്‍ അപ്പ് ചെയ്ത എല്ലാ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ ക്രോമിലും ആപ്പിലും എഐ സെര്‍ച്ച് സേവനം ലഭിക്കും. ഇന്ത്യയെ കൂടാതെ ജപ്പാനിലും ഈ ഫീച്ചര്‍ ലഭിക്കും.ജപ്പാനില്‍ പ്രദേശിക ഭാഷകളിലും ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലുമാണ് സേവനം ലഭിക്കുക. ടെസ്റ്റ് ടു ടെസ്റ്റ് സ്പീച്ച് ഓപ്ഷനും പുതിയ ഫീച്ചറില്‍ നൽകിയിട്ടുണ്ട്.
എഐയുടെ പുരോഗതി അടിസ്ഥാനപ്പെടുത്തിയുള്ള ഗൂഗിള്‍ സര്‍ച്ചിന്റെ പുതിയ പരിണാമമാണ് പുതിയ എഐ സര്‍ച്ച് എന്ന് ഗൂഗിള്‍ സെര്‍ച്ചിന്റെ ജനറല്‍ മാനേജര്‍ പുനീഷ് കുമാര്‍ വ്യക്തമാക്കി. ജനറേറ്റീവ് എഐ ഫീച്ചര്‍ കൂടി എത്തുന്നതോടെ സെര്‍ച്ചിങ് ഓപ്ഷന്‍ കൂടുതല്‍ എളുപ്പമാവും ഗൂഗിളിന്റെ ക്രാം, ആപ്പ്, ഡെസ്‌ക്ടോപ്പ് എന്നിവയിലെ ലാബ്‌സ് എന്ന ഐക്കണ്‍ ടാപ്പു ചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് പുതിയ സേവനം ലഭിക്കും.