ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ പ്രഥമ മിഡ്‌ഡിൽ ഈസ്റ്റ് സമ്മേളനം ബഹ്‌റിനിൽ

ബഹ്‌റൈൻ : ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ ( ഗോപിയോ ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം ജനുവരി ആറുമുതൽ തുടക്കം കുറിക്കും , ഗൾഫ് ഹോട്ടലിൽ നടക്കുന്ന ഗോപിയോയുടെ പ്രഥമ മിഡ്‌ഡിൽ ഈസ്റ്റ് സമ്മേളനം മൂന്നു ദിവസം (2018 January 6 to 8 )നീണ്ടുനിൽക്കും ,സമ്മേളനത്തിൽ എ ഐ സി സി അധ്യക്ഷൻ രാഹുൽ ഗാന്ധി , സി പി എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി, ശശി തരൂർ എം .പി , ഡോക്ടർ സാംപിട്രോഡ , ബിജെപി നേതാവ് രാജ്‌പുരോഹിത് , പ്രമുഖ മാധ്യമപ്രവർത്തകർ , വ്യവസായികൾ, തുടങ്ങിയവർ വിവിധ സെക്‌ഷനുകളിലായി സംസാരിക്കുമെന്നു വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു, ഉത്ഘാടന ദിവസമായ ജനുവരി ആറിന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ അലോഹ് കുമാർ സിൻഹ , ബഹ്‌റൈൻ ജലവിഭവ വകുപ്പ് മന്ത്രി ഡോക്ടർ അബ്‌ദുൾ ഹുസൈൻ ബിൻ അലി മിർസ , സ്ഥാപക ചെയര്മാന് ഡോക്ടർ തോമസ് എബ്രഹാം , പ്രമുഖ വ്യവസായി ബി ആർ ഷെട്ടി എന്നിവർ പങ്കെടുക്കും, അതിനെത്തുടർന്ന് വിവിധ ഭാഗങ്ങളിൽ കഴിവ് തെളിയിച്ച ഇന്ത്യൻ വനിതകളെ ആദരിക്കും ,ജനുവരി ഏഴിന് നടക്കുന്ന സെക്‌ഷനിൽ ശശി തരൂർ എംപിയും ഡോ:സാംപിട്രോയും സംസാരിക്കും , സമാപന ദിവസമായ എട്ടാം തീയതി സീതാറാംയെച്ചൂരി , രാഹുൽഗാന്ധി എന്നിവർ പങ്കെടുക്കും , രാഹുൽഗാന്ധി ബഹ്‌റനിലേക്കു എത്തുന്നത് രാജ്യത്തിൻറെ ഒഫീഷ്യൽ ഗസ്റ്റ് ആയിട്ടാണെന്ന് ഇതിനെ രാഷ്ട്രീയമായി കണക്കാക്കരുതെന്നും ഓർഗനൈസിംഗ് കമ്മീറ്റി ചെയർമാനും പ്രവാസിഭാരതിയ സമ്മാൻ ജേതാവുമായ ഡോ: വർഗീസ് കുര്യൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു .സമ്മേളനത്തിന്റെ സമാപന ദിവസം രാവിലെ എത്തുന്ന രാഹുൽ സമാപന സെക്‌ഷനിൽ പങ്കെടുത്തശേഷം അന്നുതന്നെ മടങ്ങും .പ്രവാസലോകം അടുത്തമാസം നടക്കുന്ന സമ്മേളനത്തെ വളരെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നും, ഇന്ത്യയും ബഹ്‌റനിനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുവാൻ ഈ സമ്മേളനം കാരണമാകുമെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും സ്വാഗത കമ്മീറ്റി ചെയർമാനായ സോമൻ ബേബി വാർത്താസമ്മേളനത്തിൽ അറിയിച്ചു , ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ എന്ന ഗോപിയോ വഴി വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരുടെ ഉന്നമനമാണ് ലക്‌ഷ്യം ഇടുന്നതെന്ന് ഗോപിയോ ഗ്ലോബൽ അംബാസിഡർ സണ്ണി കുലത്താക്കൽ പറഞ്ഞു , നാലാപത്തോളം രാജ്യങ്ങളിൽ നിന്നും ഇരുന്നൂറോളം പ്രതിനിധികൾ നിരവധി വിഷയങ്ങളെ അടിസ്ഥാനമാക്കി വിവിധ സെക്‌ഷനുകളിൽ പങ്കെടുക്കും , ഇന്ത്യപ്രവാസികളുടെ പുനരധിവാസം , ആരോഗ്യ രംഗത്തിലെ സാധ്യതകൾ , ടുറിസം വികസനം , ഇന്ത്യൻ പ്രവാസ സമൂഹം നേരിടുന്ന വെല്ലുവിളികൾ തുടങ്ങി വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും നടക്കും