മനാമ: ബഹ്‌റിനിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ മാറ്റം വരാന്‍ സാധ്യത.റിക്രൂട്ട്‌മെന്റിന് ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള കമ്പനിയെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശത്തിന് ചൊവ്വാഴ്ച ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് വോട്ട് ചെയ്യാനിരിക്കുകയാണ്. ഇത് പാസ്സാകുന്ന പക്ഷം അത് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വളരെ ഗുണം ചെയ്യും. റിക്രൂട്ട്‌മെന്റ് മേഖലയില്‍ സ്വകാര്യമേഖലയ്ക്കുള്ള ആധിപത്യം അവസാനിപ്പിക്കാനുള്ള നടപടികളാണ് ബഹ്‌റിന്‍ ഭരണകൂടം കൈക്കൊണ്ടുവരുന്നത്.ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റില്‍ നിലവില്‍ നടന്നുവരുന്ന അട്ടിമറികള്‍ക്കും തട്ടിപ്പുകള്‍ക്കും ഇതോടെ വിരാമമാകും. റിക്രൂട്ട്‌മെന്റ് കൂടുതല്‍ സുതാര്യമാക്കാനും ഇത് ഗുണം ചെയ്യും. പുതിയ നിര്‍ദ്ദേശ പ്രകാരം റിക്രൂട്ട്‌മെന്റിനുള്ള അധികാരം ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്കായിരിക്കും ലഭിക്കുക.