മദീന: നാടിന്റെ സാമ്പത്തീക മേഖലയ്ക്ക് നിസ്തുല സംഭാവന അർപ്പിക്കുന്ന പ്രവാസി സമൂഹത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന ചിറ്റമ്മ നയം പ്രതിഷേധാര്ഹമാണെന്നു മദീന ഒ.ഐ.സി.സി സംഘടപ്പിച്ച പ്രവർത്തക കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു . കോവിഡ് പ്രതിസന്ധിയുടെ തുടക്കം മുതലേ പ്രവാസികളെ കൊറോണ വാഹകരായി ചിത്രീകരിച്ചു സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്ന സമീപനമാണ് സര്‍ക്കാരുകള്‍ സ്വീകരിച്ചത് .അതിന്‍റെ തുടര്‍ച്ചയാണ് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചു യാത്രക്ക് മുമ്പും ശേഷവും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആയാലും 7 ദിവസം നിര്‍ബന്ധിത ഹോം കോറണ്ടയ്ന്‍ ചെയ്യാനും 8 ആം ദിനം ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആയാലും 7 ദിവസം കൂടെ സ്വയം നിരീക്ഷണത്തില്‍ കഴിയാനുമുള്ള നിര്‍ദേശം . നാട്ടില്‍ യാതൊരു കോവിഡ് പ്രോട്ടോകോളും പാലിക്കാതെ സമ്മേളനങ്ങളും ഉദ്ഘാടന മാമാങ്കങ്ങളും നടത്താന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ കുറഞ്ഞകാലത്തെ അവധിക്കു നാട്ടിലെത്തുന്ന പ്രവാസികളെ വീട്ടില്‍ അടച്ചിടുന്നത് ഇരട്ടത്താപ്പാണ് കൺവെൻഷൻ അഭിപ്രായപ്പെട്ടു
പ്രവാസികളോടുള്ള സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹം : മദീന ഒ.ഐ.സി.സി
നജ്മ ത്വൈബ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷന്‍ ഏരിയ പ്രസിഡണ്ട് ഹമീദ് പെരും പറമ്പില്‍ അധ്യക്ഷത വഹിച്ചു. യോഗം ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീര്‍ ഉദ്ഘാടനം ചെയ്തു . കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളും വികസനം പേര് പറഞ്ഞു യാതൊരു പഠനവും കൂടാതെ അപ്രായോഗിക പദ്ധതികള്‍ പ്രഖ്യാപിച്ചു ജനങ്ങളുടെ സ്വൈര്യ ജീവിതം നശിപ്പിക്കുകയും ചെയ്യുന്ന സമീപനത്തിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം . കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ചെയ്യുന്ന അതെ ഏകാധിപത്യ നിലപാടാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത് . കെ.റെയില്‍ന്റെ പേരില്‍ നടത്തുന്ന ഗുണ്ടാ സര്‍വേ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു . ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സിനെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതു രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു .
യോഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് 137 ആം ജന്മദിനത്തോടനുബന്ധിച്ചു കെ.പി.സി.സി പ്രഖ്യാപിച്ച 137 രൂപ ചാലഞ്ച്ന്റെ മദീന ഏരിയ ഉദ്ഘാടനവും നടത്തി . ചാലഞ്ച് വന്‍ വിജയമാക്കാനും യോഗം തീരുമാനിച്ചു ജനറൽ സെക്രട്ടറി മുജീബ് ചെനാത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽഗ്ലോബൽ കമ്മറ്റി മെമ്പർ മുജീബ് മുത്തേടത്ത്, ഫസലുള്ള വെള്ളുവമ്പാലി, അഷ്‌റഫ് കൂരിയാട്, തുടങ്ങിയവർ സംസാരിച്ചു . സിയാദ് കായകുളം നന്ദി പ്രകടിപ്പിച്ചു
ഒഴിവുകളുള്ള സ്ഥാനങ്ങളിലേക്കുള്ള ഭാരവാഹികളായി വൈസ് പ്രസിഡണ്ടുമാരായി നൗഷദ് കണിയാപുരം, ബഷീർ പുൽപ്പള്ളി,ഹനീഫ അങ്ങാടിപ്പുറം സെക്രട്ടറിമാരായി കുഞ്ഞുട്ടി മുനീർ, സിയാദ് കായം കുളം, ഫൈസൽ അഞ്ചൽ, നോർക്ക ഹെൽപ് ഡസ്ക്ക് കൺവീനറായി നജീബ് പത്തനം തിട്ട, വെൽഫയർ സെക്രട്ടറി ജംഷീർ ഹംസ എടത്തനാട്ടുകര, ട്രഷററായി ഷാജി ആദിക്കാട്ട് കുളങ്ങര എന്നിവരെയും തിരഞ്ഞെടുത്തു.