ജി.സി.സി. രാജ്യങ്ങളിലെ പ്രമുഖ വ്യാപാര ശൃംഖലയായ റീജൻസി ഗ്രൂപ്പിന്റെ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഒമാനിലെ ഇബ്രി അൽ നഹദയിൽ പ്രവർത്തനമാരംഭിച്ചു

ഒമാനിലെ ജനങ്ങൾക്ക് റമദാനോടനുബന്ദ്ദിച്ച് മികച്ച ഷോപ്പിങ് അവസരമൊരുക്കി ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് ഒമാനിലെ 8മത് ശാഖ ദാഹിറ ഗവെർണറേറ്റിലെ ഇബ്രിയിൽ പ്രവർത്തനം ആരംഭിച്ചു.. ഇബ്രി വാലി ഹിസ് എക്സലൻസി ഷെയ്ഖ് സൈദ് ബിൻ ഹുമൈദ് ബിൻ അബ്ദുല്ല ഉം റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ.അൻവർ അമീനും ചേർന്ന് ഉപഭോക്താക്കൾക്കായി ഹൈപ്പർമാർക്കറ്റ് തുറന്നു കൊടുത്തു… ചടങ്ങിൽ റീജിയണൽ ഡയറക്ടർ അബ്ദുൾ ഗഫൂർ കൊടപ്പനക്കൽ , ഓപ്പറേഷൻ മാനേജർ ഇബ്രാഹിം,ഫിനാൻസ് മാനേജർ ജോർജ് മാത്യു , പർചേഴ്സ് മാനേജർ ഷറഫത്തലി,ഏരിയ മാനേജർ പ്രഭിലാഷ് എന്നിവരെ കൂടാതെ ഒമാനിലെ സാമൂഹ്യ, സാംസ്കാരിക, വ്യവസായിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കടുത്തു. യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പായ റീജന്സി ഗ്രൂപ്പിന് ഇന്ത്യയിലും ജിസിസി യിലും അനവധി ഔട്ട്ലെറ്റുകൾ ഉണ്ട്, ഇത് ഒമാനിലെ 8 മത്തെ ശാഖയാണ് ഇബ്രിയിലെ ഗ്രാൻഡ് ഹൈപ്പര് മാർക്കറ്റ് . ഒമാനിലെ സ്വദേശികളും വിദേശികളും അടങ്ങിയ ഇബ്രി നിവാസികൾക്ക് റമദാനോടനുബന്ദ്ദിച്ച് മികച്ച ഷോപ്പിങ്ങിന് അവസരമൊരുക്കുന്നതിനായിട്ടാണ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം തുടങ്ങിയത്… ആകർഷകവും ലാഭകരവുമായ നിരവധി ഓഫറുകൾ റമദാന്റെ ഭാഗമായി പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ട് .. അന്താരാഷ്ട്ര നിലവാരത്തിലും സൗകര്യത്തിലും ഉപഭോക്താക്കള്ക്ക് സൗകര്യപ്രദമായ തരത്തിലാണ് ഓരോ വിഭാഗവും സജ്ജമാക്കിയിരിക്കുന്നതെന്നു മാനേജ്‍മെന്റ് ഭാരവാഹികൾ അറിയിച്ചു