മനാമ : ബഹ്റൈനിൽ ജൂലൈ പതിനാറു മുതൽ ഗ്രീൻ ലെവൽ. ജൂലൈ പത്തൊൻപതു മുതൽ ഇരുപത്തി രണ്ടുവരെ ഈദ് അറഫ ദിനങ്ങളിൽ ഓറഞ്ച് ലെവൽ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.നാഷണൽ ടാക്സ് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. പോസിറ്റീവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ആണ് ബഹ്റിനിൽ കോവിഡ് ട്രാഫിക് ലൈറ്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപെടുത്തിയിരുന്നു.അതിനെ തുടർന്നാണ് നിയന്ത്രണത്തിൽ ഇളവ് വരുത്തുന്നത്.