ബഹ്റൈൻ : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ രാജ്യത്തു കോവിഡ് ട്രാഫിക് ലെവൽ സംവിധാനം നിലവിൽ വന്നിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ പെരുന്നാൾ അവധി ദിനത്തിൽ ഓറഞ്ച് ലെവൽ അധികൃതർ ഏർപ്പെടുത്തിയിരുന്നു . എന്നാൽ നാളെ മുതൽ വീണ്ടും ഗ്രീൻ ലെവലിലേക്കു മാറുമെന്ന് നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അറിയിച്ചു . രാജ്യത്തെ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റീവ് നിരക്ക് രണ്ടു ശതമാനത്തിൽ താഴെ തുടരുന്നതിനാലാണ് തീരുമാനം. കോവിഡുമായി ബന്ധപ്പെട്ട് മികച്ച പ്രതിരോധ പ്രവർത്തനമാണ് നടത്തുന്നതെന്നും , പ്രതിരോധ മാർഗ്ഗങ്ങൾ പാലിക്കേണ്ടത് ഇവിടെ കഴിയുന്നവരുടെ ഉത്തരവാദിത്തം ആണെന്നും അധികൃതർ വ്യക്തമാക്കി .