ഹരിതവത്കരണ പദ്ധതി

മനാമ : ബഹ്റിനിൽ ദക്ഷിണ മേഖല മുനിസിപ്പാലിറ്റി സഹകരണത്തോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഹരിതവത്കരണം നടപ്പാക്കുന്നതിന് പദ്ധതി ആരംഭം കുറിച്ചു . ഹുനൈനിയ്യയിലെ ശൈഖ് അബ്ദുല്ല ബിൻഖാലിദ് ഹെൽത്ത് സെന്ററിൽ ഹരിതവത്കരണം ഉദ്ഘാടനം നടന്നു ആരോഗ്യ മന്ത്രാലയത്തിലെ പ്രൈമറി ഹെൽത്ത് സെന്റർ ഡയറക്ടറേറ്റ് ഹെഡ് ഡോ. ജലീല അസ്സയ്യിദ് ജവാദ്, ദക്ഷി മുനിസിപ്പാലിറ്റി ഡയറക്ടർ ആസിം അബ്ദുല്ലത്തീഫ് അബ്ദുല്ലഎന്നിവർ ചേർന്ന് വൃക്ഷത്തൈകൾ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ഹെൽത്ത് സെന്ററിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് വൃക്ഷത്തൈകളും കൃഷിച്ചെടികളും നടുന്നതാണ് പദ്ധതിയിൽ തയ്യാറാക്കിയിരിക്കുന്നത് . ദക്ഷിണ മേഖല മുനിസിപ്പാലിറ്റി പരിധിയിലെ മുഴുവൻ ഹെൽത്ത് സെന്ററുകളിലും പദ്ധതി നടപ്പാക്കാൻ ഒരുക്കമാണെന്ന് ആസിം അബ്ദുല്ലത്തീഫ് പറഞ്ഞു.