ബഹ്റൈൻ : പുതു ചരിത്രം എഴുതി അധികാരമേറ്റ കേരളം സർക്കാരിന് അഭിവാദ്യം – ബഹ്റൈൻ പ്രതിഭ
മനാമ : കേരളത്തിൽ ഒരു പുതുചരിത്രം എഴുതി അധികാരമേറ്റ ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിൽ ഉള്ള ഇടത്പക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭക്ക് ബഹ്റൈൻ പ്രതിഭ അഭിവാദ്യം അർപ്പിച്ചു . തുടർഭരണമെന്ന ചരിത്രനേട്ടത്തോടെ 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളുമായി രണ്ടാം പിണറായി മന്ത്രിസഭസഭയുടെ
സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് . കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി മൂന്ന് വനിതകളും പുതുമുഖങ്ങൾ ആയ ഒട്ടേറെ യുവാക്കളും ആയാണ് സർക്കാർ സത്യപ്രതിജ്ജ ചെയ്തത് . ഇത് ഭാവി കേരളത്തിന്റെ ദിശാസൂചിക കൂടിയാണ് .ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാൽക്കരിക്കുന്ന അനുഭവ സമ്പത്തും യുവത്വത്തിന്റെ ഊർജ്ജവും ഒത്തുചേരുന്ന ഒരു മന്ത്രിസഭയാണ് അടുത്ത അഞ്ചു
വര്ഷം കേരളത്തെ നയിക്കുക. വൈവിധ്യമാർന്ന മേഖലകളിൽ കഴിവ് തെളിയിച്ച വർ ആണ് മന്ത്രിസഭയിൽ എത്തിയ പുതുമുഖങ്ങൾ . കേരളത്തെ നയിക്കാൻ എല്ലാ അർഥത്തിലും പ്രാപ്തിയുള്ളവർ. ഏറ്റെടുത്ത ചുമതലകളെല്ലാം പത്തരമാറ്റോടെ നിർവഹിച്ചവർ
ഒത്തുചേരുന്നതുകൊണ്ടുകൂടിയാണ് ഈ മന്ത്രിസഭയെ ജനങ്ങൾ നിറഞ്ഞ പ്രതീക്ഷയോടെ സ്വീകരിക്കുന്നത്.മഹാപ്രളയങ്ങളും ഓഖിയും നിപായും കോവിഡും അടക്കമുള്ള പ്രതിസന്ധികളിൽ തളരാതെ കേരളത്തെ നയിച്ച സിപിഐ എമ്മും ഇടതുപക്ഷ
ജനാധിപത്യമുന്നണിയും വ്യത്യസ്തവും അപൂർവവും ധീരവുമായ ചുവടുവയ്പാണ് തെരഞ്ഞെടുപ്പുവേളയിൽത്തന്നെ നടത്തിയത്. രണ്ടു തവണ തുടർച്ചയായി എംഎൽഎമാരായവർക്ക് പകരം പുതിയ ആളുകളെ മത്സരിപ്പിക്കാൻ സിപിഐ എം എടുത്ത തീരുമാനത്തെ കേരളം അത്ഭുതാദരങ്ങളോടെയാണ് സ്വീകരിച്ചത്.
പ്രവാസികളുടെ ക്ഷേമ കാര്യത്തിലും പുനരധിവാസത്തിലും ചരിത്രം കുറിച്ച സർക്കാർ ആയിരുന്നു ഒന്നാം പിണറായി സർക്കാർ . അതിന്റെ തുടർച്ച എന്ന നിലയിൽ രണ്ടാം പിണറായി സർക്കാർ പ്രവാസികൾക്ക് ഈ പ്രതിസന്ധി ഘട്ടത്തിൽ ഏറെ പ്രതീക്ഷകൾ ആണ് നൽകുന്നത് എന്നും പ്രതിഭ ചൂണ്ടിക്കാട്ടി.പ്രവാസികളെ ഭരണത്തിൽ പങ്കാളികൾ ആക്കി എന്നതായിരുന്നു ഒന്നാം പിണറായി
സർക്കാർ നടപ്പിലാക്കിയ ചരിത്ര പരമായ ഇടപെടൽ . ലോക കേരളസഭ , പ്രവാസി കമ്മീഷൻ , നോർക്ക , തുടങ്ങിയ നിരവധി സംവിധാനങ്ങൾ പ്രവാസികളുടെ നേതൃത്വത്തിൽ വരികയും അവയാകെ ചലനാത്മകം ആകുകയും ചെയ്തു . ഇവയുടെ
തുടർച്ചയും വികാസവും പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നു എന്നും ബഹ്റൈൻ പ്രതിഭ ചൂണ്ടിക്കാട്ടി . ഒന്നാമൂഴത്തിന്റെ സത്ഫലങ്ങളെയും സമാഹരിച്ചും പുതിയ സാദ്ധ്യതകൾ തേടിയും ഉള്ള രണ്ടാമൂഴം ഒരു നവകേരള സൃഷ്ടി എന്ന സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്യും എന്ന് ബഹ്റൈൻ പ്രതിഭ
രക്ഷാധികാരി പി ശ്രീജിത്ത് സെക്രെട്ടറി ലിവിൻ കുമാർ പ്രസിഡണ്ട് കെ എം സതീഷ് എന്നിവർ ചൂണ്ടിക്കാട്ടി .