ബഹ്‌റൈൻ : : സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃ ത്വത്തിൽ ചരക്ക് സേവന നികുതിയെ കുറിച്ചുള്ള ചർച്ച ജനപങ്കാളിത്തം കൊണ്ടും വിഷയത്തിന്റെ പ്രസക്തികൊണ്ടും ശ്രദ്ധയമായി.കേരളീയ സമാജം ഹാളിൽ വെച്ച് നടന്ന ചർച്ചയിൽ നിരവധി പേർ പങ്കെടുത്തു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ കെ വീരമണി സഹിതവിഭാഗം സെക്രട്ടറി കെ സി ഫിലിപ്പ്, കൺവീനർ ജോയ് വെട്ടിയാടൻ, എന്നിവർ സംസാരിച്ചു.
വിഷയം അവതരിപ്പിച്ചുകൊണ്ട് സമാജം മുൻ പ്രസിഡന്റ് ശ്രീ വർഗീസ് കാരക്കൽ വിശദമായി സംസാരിച്ചു. ഭാരതം ജി സ് ടി കായ് 1983 മുതൽ ശ്രെമിച്ചുവരികയാന്നെന്നും ലോകത്തു പല രാജ്യങ്ങളും ഈ നവീന നികുതി ഘടന സ്വീകരിച്ചു വിജയിച്ച രാജ്യങ്ങളാണ് എന്നും ചൂണ്ടിക്കാട്ടി. തുടർന്ന് സംസാരിച്ച ചാർട്ടേർഡ് അക്കൗണ്ടന്റും ബി. ഫ്. സി യുടെ ട്രെഷറി ഹെഡും മായാ ലെനി പി മാത്യു ജി സ് ടി ഇന്ത്യയിൽ എങ്ങിനെയാണി നടപ്പിലാക്കിയതെന്നും ആയതിന്റെ ഗുണദോഷങ്ങൾ ശ്രോദ്ധാക്കളുമായി പങ്കുവെച്ചു. ഇത് നടപ്പിലാക്കിട്ടു മാത്രേമേയുള്ളുവെന്നും എങ്ങിനെയാണ് ഇന്ത്യൻ വ്യവസായ മേഖലയിലും കമ്പോളത്തിലും വരികയുള്ളുവെന്നും ഇനിയും കാത്തിരുന്ന് കാണണമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു.
അതിനു ശേഷം സംസാരിച്ച ചാർട്ടേർഡ് അക്കൗണ്ടന്റും ദാദാഭായ് ഫിനാൻസ് ഡിറക്ടറുംമായാ സുരേഷ് നായർ ജി സ് ടി നടപ്പിലാക്കുമോൾ അത് എങ്ങിനെയാണ് ജനങ്ങളെ ബാധിക്കുന്നത് എന്ന് ഒരു ഉപഭോക്താവിന്റെ ഭാഗത്തുനിന്ന് നോക്കിക്കണ്ടു. ലോകത്തു ഒരു രാജ്യവും നികുതി നടപ്പിലാക്കുമ്പോൾ എത്രയും ഉത്സവ പ്രതീതിയോടെ നടപ്പിലാക്കിട്ടില്ല എന്നും തമാശരൂപേണ പറഞ്ഞു. നിരവധി പേർ ചർച്ചയിൽ പാങ്ങോടുത്തു. സാമുവേൽ എബ്രഹാം, അനിൽവെങ്ങോട്, ബെന്നി വർക്കി, ശശിധരൻ, ജയശ്രീ കൃഷ്ണകുമാർ തുടങ്ങിയവർ സദസിൽനിന്നും ചോദ്യങ്ങൾ ചോദിച്ചു. പരിപാടികൾ ജയശ്രീ സോമനാഥ് നിയന്ത്രിച്ചു. ജോയിന്റ് കൺവീനർ മനോജ് നന്ദി രേഖപ്പെടുത്തി.