മസ്കത്ത്: ക്യൂബയിലെ ഗ്വാണ്ടനാമോ തടവറയില്‍നിന്ന് അമേരിക്ക മോചിപ്പിച്ച പത്തുപേര്‍ ഒമാനിലത്തി ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യമൊരുക്കുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.അമേരിക്കന്‍ സര്‍ക്കാരിന്‍െറ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഗ്വാണ്ടനാമോ തടവുകാരെ സ്വീകരിക്കാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ഉത്തരവിറക്കിയത്. മനുഷ്യത്വപരമായ വശം കൂടി പരിഗണിച്ചാണ് തടവുകാര്‍ക്ക് താല്‍ക്കാലിക അഭയമൊരുക്കുന്നതെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഒൗദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, തടവുകാരുടെ പേര്, ഏത് രാജ്യക്കാരാണ് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അധികാരമൊഴിയുന്നതിന് മുമ്പ് പരമാവധി തടവുകാരെ ഗ്വാണ്ടനാമോയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള ബറാക് ഒബാമയുടെ തീരുമാനത്തിന്‍െറ ഫലമായാണ് കൈമാറ്റം. പത്തുപേര്‍ കൂടി മോചിതരായതോടെ ബാക്കിയുള്ള തടവുകാരുടെ എണ്ണം 45 ആയി ചുരുങ്ങി.ഗ്വാണ്ടനാമോ പൂര്‍ണമായും അടച്ചുപൂട്ടുമെന്നായിരുന്നു പ്രസിഡന്‍റ് ബറാക് ഒബാമയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമെങ്കിലും അതിന് സാധിക്കില്ളെന്ന് കണ്ടതോടെയാണ് പരമാവധി തടവുകാരെ സുഹൃദ് രാജ്യങ്ങളിലേക്ക് കൈമാറാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയത്. ഗ്വാണ്ടനാമോ റിവ്യൂ ടാസ്ക്ഫോഴ്സ് ഓരോ കേസും പ്രത്യേകം പഠിച്ച ശേഷമാണ് തീരുമാനമെടുത്തത്. ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായി അധികാരമേല്‍ക്കുന്നതിന് മുമ്പ് 19 തടവുകാരെ കൂടി വിട്ടയക്കുമെന്നായിരുന്ന നേരത്തേ വാര്‍ത്തകള്‍. ബാക്കി ഒമ്പത് പേരെ ഇനി വിട്ടയക്കുമോയെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല.2016 ജനുവരിയില്‍ ഒമാന്‍ പത്ത് തടവുകാരെ ഏറ്റെടുത്തിരുന്നു. ഒരു ദശാബ്ദത്തോളം കുറ്റം ചുമത്തലും വിചാരണയുമില്ലാതെ തടങ്കലിലായിരുന്ന യമനി തടവുകാരെയാണ് പുനരധിവസിപ്പിക്കുന്നതിനായി അമേരിക്ക ഒമാനിലേക്ക് കൈമാറിയത്. 2015 ജനുവരിയിലും ജൂണിലുമാണ് അതിന് മുമ്പ് തടവുകാരുടെ കൈമാറ്റമുണ്ടായത്. ജനുവരിയില്‍ നാലും ജൂണില്‍ ആറും യമന്‍ പൗരന്‍മാര്‍ സുല്‍ത്താനേറ്റിലത്തെി. സൗദി, യു.എ.ഇ എന്നിവക്ക് പുറമെ വിവിധ ആഫ്രിക്കന്‍ രാഷ്ട്രങ്ങളും അമേരിക്കന്‍ സര്‍ക്കാറിന്‍െറ അഭ്യര്‍ഥന പ്രകാരം ഗ്വാണ്ടനാമോ തടവുകാരെ ഏറ്റെടുത്തിരുന്നു.