ദുബായ്: ബീച്ചുകളിലെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ മിഡിൽ ഈസ്റ്റിൽ ആദ്യമായി റോബോട്ട് ലൈഫ് ഗാര്‍ഡുകൾ വരുന്നു. ബീച്ചുകളിൽ അപടകങ്ങൾക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റിയാണ് റോബോട്ട് ലൈഫ് ഗാര്‍ഡുകളെ തയ്യാറാക്കിയിട്ടുള്ളത്.ഈ മേഖലയിൽ ഏറ്റവും പുതിയതായി അവതരിപ്പിച്ച സാങ്കേതിക വിദ്യ അനുസരിച്ചാണ് റോബോട്ട് പ്രവര്‍ത്തിക്കുന്നത്. ദുബായിലെ പൊതുബീച്ചുകളിലെത്തുന്നവർക്ക് പരമാവധി സുരക്ഷ ഉറപ്പുവരുത്തുകയാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം.ണിക്കൂറില്‍ 35 കിലോ മീറ്റർ വേഗതയിൽ ഓടാൻ സാധിക്കുന്ന റോബോട്ട് ലൈഫ് ഗാർഡിന് മനുഷ്യനേക്കാള്‍ 12 ഇരട്ടി വേഗത അധികമുണ്ട്. റിമോർട്ട് കണ്ട്രോള് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടിന് വെള്ളത്തിൽ ഒഴുകി നടക്കാനും കഴിയും. റീച്ചാര്‍ജ്ജ് ചെയ്യാതെ 30 തവണ രക്ഷാ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടാൻ കഴിയും