മനാമ: ബഹ്‌റൈനിലെ ഗുദൈബിയ നിവാസികളായ മലയാളികൾ ഗുദൈബിയ കൂട്ടത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ എഴുപത്തി എട്ടാമത് സ്വാതന്ത്രദിനം ആന്തലസ്സ് ഗാർഡനിൽ വച്ച് സമുചിതമായി ആഘോഷിക്കുകയും പായസം വിതരണം നടത്തുകയും ചെയ്തു.സാമൂഹിക പ്രവർത്തകൻ കെ.ടി സലിം സ്വാതന്ത്ര്യദിന സന്ദേശവും ആശംസയും അറിയിച്ചു. രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ ശ്രമഫലങ്ങൾ നമുക്ക് പാഠവും മാതൃകയുമാണെന്നും, മഹാരഥന്മാർ നമുക്ക് കാണിച്ച മാതൃക, അവരുടെ ഐക്യം അതാണ് നമുക്ക് സ്വാതന്ത്ര്യത്തിലേക്ക് വഴിതെളിയിച്ചതും ആ മാതൃക നമ്മൾ പിൻപറ്റി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും നമ്മൾ കാവലാളായിരിക്കണമെന്നും,
2047ആവുമ്പോഴേക്കും നമ്മൾ വികസിതരാജ്യമാ വുമെന്നുള്ള രാഷ്ട്രപതിയുടെ സന്ദേശത്തെ പ്രാവർത്തികമാക്കാൻ ഏവരും പ്രയത്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.തൻസീർ സ്വാഗതം പറഞ്ഞ യോഗത്തിൽ സുബീഷ് നിട്ടൂർ അധ്യക്ഷത വഹിച്ചു. ഇ.വി രാജീവ് ,അൻവർ നിലമ്പൂർ , റിയാസ് വടകര
എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.ശില്പ സിജു ദേശഭക്തിഗാനം ആലപിച്ചു. ഗോപിനാഥ്, ജിഷാർ കടവല്ലൂർ, രേഷ്മ മോഹനൻ, ശ്രുതി സുനിൽ, ബിജു വർഗീസ്, അരുൺ ചന്ദ്രൻ, ഇല്യാസ് വള്ളുവനാട് എന്നിവർ പങ്കെടുത്തു. അനുപ്രിയ നന്ദി പറഞ്ഞു.