മനാമ: ഗുദൈബിയകൂട്ടം ഓണാഘോഷം “ഓണത്തിളക്കം 2024” സല്ലാഖ് ബീച്ച് ബെ റിസോർട്ടിൽ മലയാളത്തനിമയോടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്ന ഓണത്തിൻറെ സന്ദേശം ഉൾക്കൊണ്ട് കലാസാംസ്കാരികപരിപാടികളോടെ വിപുലമായി ആഘോഷിച്ചു.ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ് ഉദ്ഘാടനം ചെയ്തു. ഗുദൈബിയ കൂട്ടം രക്ഷാധികാരി കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് റിയാസ് വടകര സ്വാഗതവും ഗോപിനാഥൻ നന്ദിയും പറഞ്ഞു. പ്രശസ്ത മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര ഓണ സന്ദേശം നൽകി. സാമൂഹിക പ്രവർത്തകൻ മനോജ് വടകര, രക്ഷാധികാരികളായ റോജി ജോൺ, സെയ്ദ് ഹനീഫ്, അഡ്മിൻ സുബിഷ് നിട്ടൂർ, ലേഡിസ് അഡ്മിൻ രേഷ്മ മോഹൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിഷാർ കടവല്ലൂർ, മുജീബ് റഹ്മാൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.സോപാന വാദ്യ കലാകാരന്മാരുടെ ചെണ്ട മേളത്തിന്റെ അകമ്പടിയോട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഗുദൈബിയ കൂട്ടം അംഗങ്ങളുടെ കലാപരിപാടികൾ, വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ തിരുവാതിര, ടീം തരംഗ്, മിന്നൽ ബീറ്റ്സ് എന്നിവരുടെ മികവുറ്റ പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി മാവേലിയെയും ആനയിച്ചു. ആഘോഷപരിപാടികൾ ഓണത്തനിമയും ചാതുര്യവും
വിളിച്ചോതുന്നതായിരുന്നു. മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച വിവിധ സംഗീത നൃത്ത പരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. കുട്ടികൾക്കായി, ലെമൺ ആൻഡ് സ്പൂൺ റേസ്, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങിയ വിവിധ മത്സരങ്ങൾ ആനന്ദവും ആവേശവും ഉണ്ടാക്കി.ജീവകാരുണ്യ മേഖലയിൽ സ്തുത്തിർഹമായ സേവനം ചെയ്യുന്ന ഗുദൈബിയ കൂട്ടത്തിന്റെ മുഖ്യരക്ഷാധികാരി സൈദ് ഹനീഫ് നെയും സഹായസഹകരങ്ങൾ നൽകിയവരെയും ചടങ്ങിൽ ആദരിച്ചു.കോർഡിനേഷൻ – പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. ശില്പ സിജു, റജീന ഇസ്മയിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.