ഗുദൈബിയ കൂട്ടം ഓണ സംഗമം

മനാമ: ഗൃഹാതുരത്വം ഉണർത്തി ബഹ്റൈനിൽ നടന്ന ഓണാഘോഷത്തിൻ്റെ ഭാഗമായി തിരുവോണനാളിൽ ഗുദൈബിയ കൂട്ടവും അൽ മദീന ഫാഷനും ചേർന്ന് പായസവിതരണം നടത്തി. ഗുദൈബിയ അൽമദീന ഫാഷന്റെ മുമ്പിൽ നിന്ന് നടത്തിയ പായസം വിതരണത്തിന് മദീന ഫാഷൻ മക്സൂദ്, അബ്ദുൽ കരീം, മാനേജർ മുനീർ ഗുദൈബിയ കൂട്ടം അഡ്മിൻ സുഭീഷ് നിട്ടൂർ എക്സിക്യൂട്ടീവ് മെമ്പർ റിയാസ് വടകര, രേഷ്മ മോഹൻ കോ- ഓഡിനേഷൻ മെമ്പർ പവിത്രൻ എൻ. കെ, മുഹമ്മദ് .എസ് പ്രോഗ്രാം കമ്മിറ്റി മെമ്പർമാരായ ജിൻസിമോൾ സോണി, സമീർ കരുനാഗപ്പള്ളി,അഫ്സൽ അബ്ദുല്ല എന്നിവർ പങ്കെടുത്തു