ഗുദൈബിയ കൂട്ടം ഓണതിളക്കം 2024 പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ: ഒക്ടോബർ 18 ന് സല്ലാക്കിലെ ബഹറൈൻ ബീച്ച് ബേ റിസോർട്ടിൽ നടത്തുന്ന ഗുദൈബിയ കൂട്ടം ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ രക്ഷാധികാരികളായ കെ.ടി. സലീം,സയിദ് ഹനീഫ്, റോജി ജോൺ, ഗ്രൂപ്പ് അഡ്മിൻ സുബീഷ് നിട്ടൂർ എക്സിക്യൂട്ടീവ് അംഗങ്ങളായ റിയാസ് വടകര , ജയിസ് ജാസ്,ജിഷാർ കടവല്ലൂർ,മുജീബ് റഹ്മാൻ.എസ്, രേഷ്മ മോഹൻ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ബിജു വർഗീസ് ,ജിൻസി മോൾ സോണി , സിമി, ഷാനിഫ എന്നിവർ പങ്കെടുത്തു.അംഗങ്ങൾക്കുള്ള ഓണക്കളികളും, തിരുവാതിരയും, ഒപ്പനയും, ഓണപ്പാട്ടുകളും, വടം വലിയും, ഗുദേബിയ കൂട്ടം കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതോടൊപ്പം ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കും ഗുദൈബിയ കൂട്ടം സദ്യ ഒരുക്കുന്നുണ്ട്.