ബഹ്‌റൈൻ : ഇന്ത്യയിലെ കോവിഡ് സാഹചര്യം നിയന്ത്രിക്കാനുള്ള പോരാട്ടത്തിൽ സഹായിക്കുന്നതിനായി ബഹ്‌റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ . ഇന്ത്യയിലേക്ക് അടിയന്തിര മെഡിക്കൽ ഉപകരണങ്ങളും കോവിഡ് ദുരിതാശ്വാസ വസ്തുക്കളും എത്തിക്കുന്നതിനായി പിന്തുണ നൽകുമെന്ന് ഗൾഫ് എയർ അധികൃതർ വ്യക്തമാക്കി . ഇതിനായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമെന്നും ഇന്ത്യയിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ ആവിശ്യ സാധനങ്ങൾ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ വിമാനത്തിൽ നൽകുമെന്നും ഗൾഫ് എയറിന്റെ ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ക്യാപ്റ്റൻ വലീദ് അൽഅലവി അറിയിച്ചു . “ബഹ്‌റൈൻ രാജ്യത്തിന്റെ ഐക്യദാർഢ്യത്തിനും പിന്തുണക്കും അങ്ങേയറ്റം വിലമതിക്കുക്കയും ഗൾഫ് എയർ പിന്തുണക്കും പ്രത്യേകം നന്ദി പറയുന്നതായും ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ പറഞ്ഞു.