മസ്കറ്റ് :ബഹ്റൈൻ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ സലാലയിലേക്ക് സർവിസ് ആരംഭിച്ചു. ഖരീഫ് സീസൺ മുൻനിർത്തിയാണ് സർവിസ്. സെപ്റ്റംബർ 14 വരെയുള്ള മൂന്നു മാസ കാലയളവിലാണ് ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നിന്ന് സലാലയിലേക്ക് സർവിസ് ഉണ്ടാവുക.ആഴ്ചയിൽ മൂന്ന് വിമാനം വീതം ഉണ്ടാകും. വേനൽക്കാലത്ത് സന്ദർശകരുടെ പ്രിയപ്പെട്ട സ്ഥലം എന്ന നിലയിലാണ് സലാലയിലേക്ക് സർവിസ് തുടങ്ങുന്നതെന്ന് ഗൾഫ് എയർ ചീഫ് കമേഴ്സ്യൽ വിൻസെൻറ് കോസ്റ്റെ പറഞ്ഞു.