മനാമ: ബഹ്റൈനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ഗള്‍ഫ് എയര്‍. ബഹ്റൈന്‍-സിംഗപ്പൂര്‍ നേരിട്ടുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പ്രതിദിന സര്‍വീസായി വര്‍ധിപ്പിക്കും.നിലവില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് ഉള്ളത്. ബോയിങ് 787-9 വിമാനമാണ് സർവിസ് നടത്തുക. 26 കിടക്കകളടക്കമുള്ള ബിസിനസ് ക്ലാസ് മികച്ച സൗകര്യമാണ് വാഗ്ദാനം ചെയ്യുന്നത്. ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രധാന ലക്ഷ്യസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് ആഗോള ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർവീസ് വർധിപ്പിക്കുന്നത്. എല്ലാ ദിവസവും സര്‍വീസുകള്‍ വരുന്നതോടെ യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാകും.