ഗ​ൾ​ഫ്​ ബാ​ഡ്​​മി​ന്‍റ​ൺ അ​ക്കാ​ദ​മി ബഹ്‌റൈനിൽ പ്രവർത്തനം ആരംഭിക്കുന്നു

By: Boby Theveril

ബഹ്‌റൈൻ : ഇ​ന്ത്യ​ൻ ബാ​ഡ്​​മി​ന്‍റ​ൺ താരം പു​ല്ലേ​ല ഗോ​പീ​ച​ന്ദി​​ന്റെ നേതൃത്വത്തിൽ ദു​ബൈ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​ൾ​ഫ്​ ബാ​ഡ്​​മി​ന്‍റ​ൺ അ​ക്കാ​ദ​മി ബഹ്‌റിനിൽ പ്രവർത്തനം ആരംഭിക്കുന്നു.ബഹ്‌റൈൻ ഇ​ന്ത്യ​ൻ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ബഹ്​​റൈ​നി​ലെ പ്ര​വ​ർ​ത്ത​നം നടത്തുന്നതെന്ന് ​ അദ്ദേഹം ​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കഴിഞ്ഞ ദിവസം അ​ക്കാ​ദ​മി​യു​ടെ ഉ​ദ്​​ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ബാ​ഡ്​​മി​ന്‍റ​ണി​ൽ താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതാണ് അക്കാ​ദ​മി​യു​ടെ ല​ക്ഷ്യം . മി​ക​വ്​ പു​ല​ർ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ഹൈ​ദ​രാ​ബാ​ദി​ലെ പു​​ല്ലേ​ല ഗോ​പീ​ച​ന്ദ്​ അ​ക്കാ​ദ​മി​യി​ലും യു.​എ.​ഇ​യി​ലെ ജി.​ബി.​എ സെ​ന്‍റ​ർ ഓ​ഫ്​ എ​ക്സ​ല​ൻ​സി​ലും ഉ​ന്ന​ത പ​രി​ശീ​ല​ന​ത്തി​ന് അവസരം നൽകും . ഹൈ​ദ​രാ​ബാ​ദ്​ അ​ക്കാ​ദ​മി​യി​ൽ​നി​ന്ന്​ വി​ദ​ഗ്​​ധ പ​രി​ശീ​ല​നം നേ​ടിയിട്ടുള്ള കോ​ച്ചു​മാ​രാ​ണ്​ ബ​ഹ്​​റൈ​ൻ അ​ക്കാ​ദ​മി​യി​ൽ കു​ട്ടി​ക​ൾ​ക്ക്​ പരിശീലനം നൽകുന്നത് . ഇ​ന്ത്യ​ൻ ക്ല​ബ്​ പ്ര​സി​ഡ​ന്‍റ്​ കെ.​എം. ചെ​റി​യാ​ൻ , ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ്​ ഗോ​പി​നാ​ഥ്,മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ തൗ​ഫീ​ഖ്​ വ​ലി​യ​ക​ത്ത്​ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.