റിയാദ്: ഇറാനെതിരേ ആക്രമണം നടത്തുന്നതിന് തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ ഉപയോഗിക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ കേന്ദ്രങ്ങള്‍ക്കെതിരേ ഇറാന് നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ നീക്കം.ഇറാനെതിരായ ഏതെങ്കിലും ആക്രമണത്തിനായി തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ പറക്കാന്‍ ഇസ്രായേലിനെ അനുവദിക്കില്ലെന്നാണ് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് ഇസ്രായേലിനെ തടയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുന്നതായും റിപ്പോര്‍ട്ട് വ്യക്തമാകുന്നു.