ജിദ്ദ: ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സൗദിയും യു.എ.ഇയും ബഹ്റൈനും തീരുമാനിച്ചു.ചതുര്‍രാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയശേഷം ആദ്യമായാണ് ഈ രാജ്യങ്ങളിലെ ഫുട്ബാള്‍ താരങ്ങള്‍ ഖത്തറിലെത്തുന്നത്.അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് രാജ്യങ്ങള്‍ വിശദീകരിച്ചു.1970ല്‍ ആരംഭിച്ചതാണ് എട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ മത്സരം. കഴിഞ്ഞ വര്‍ഷം കുവൈത്തായിരുന്നു ആതിഥ്യം വഹിച്ചത്. ഇത്തവണ മത്സരം നടത്താന്‍ നറുക്കുവീണത് ഖത്തറിനാണ്.നവംബര്‍ 24 മുതല്‍ ഡിസംബര്‍ ആറു വരെയാണ് മത്സരം.സൗദി, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവര്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഖത്തറിനെതിരെ ഉപരോധത്തിലാണ്.ഈ സാഹചര്യത്തില്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടെന്നായിരുന്നു മൂന്നു രാജ്യങ്ങളുടെയും തീരുമാനം. ഇതിനിടെ അപ്രതീക്ഷിതമായാണ് ഈ രാജ്യങ്ങളിലെ ഫുട്ബാള്‍ ഫെഡറേഷനുകള്‍ മത്സരത്തിന് അനുമതി കൊടുത്തത്.
24 ആമത് ഗള്‍ഫ് കപ്പ് മത്സരത്തിനായി സൗദി, യു.എ.ഇ, ബഹ്റൈന്‍ താരങ്ങള്‍ ഖത്തറിലെത്തുമ്പോൾ മത്സരത്തിന് കൗതുകമേറും.മത്സരത്തിത്തിന്റെ സംഘാടകരായ അറബ് ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന മാനിച്ചാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനമെന്ന് മൂന്നു രാജ്യങ്ങളിലെയും ഫുട്ബാള്‍ ഫെഡറേഷന് അറിയിച്ചു.