ഒമാനി ഹോക്കി അസോസിയേഷന്‍റെ സഹകരണ​ത്തേടെ യുനൈറ്റഡ്​ തലശ്ശേരി സ്​പോർട്​സ്​ ക്ലബ്​ (യു.ടി.എസ്​.സി) സംഘടിപ്പിക്കുന്ന ‘ഗൾഫ്​ ഹോക്കി ഫിയസ്റ്റ’ സംഘടിപ്പിക്കുന്നു

ഒമാൻ :ഒമാനി ഹോക്കി അസോസിയേഷന്‍റെ സഹകരണ​ത്തേടെ യുനൈറ്റഡ്​ തലശ്ശേരി സ്​പോർട്​സ്​ ക്ലബ്​ (യു.ടി.എസ്​.സി) സംഘടിപ്പിക്കുന്ന ‘ഗൾഫ്​ ഹോക്കി ഫിയസ്റ്റ’ സംഘടിപ്പിക്കുന്നു.ഈ മാസം ഒക്ടോബർ 28, 29 തീയതികളിൽ ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയം കോംപ്ലക്‌സിൽ നടക്കുമെന്ന്​ സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആറ്​ അന്തർദേശീയ ടീമും അത്രതന്നെ പ്രാദേശിക ടീമുകളുമാണ്​ മത്സരത്തിൽ ഏറ്റുമുട്ടുക. ഒക്ടോബർ 28ന്​ വൈകുന്നേരം ആറ്​ മണിക്ക്​ ​ ടൂർണമെന്‍റിന്‍റെ ഔപചാരിക ഉദ്​ഘാടനം ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമമാൻ ഡോ. മർവാൻ ജുമ അൽ ജുമ നിർവഹിക്കും. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത്​ നാരങ്​ മുഖ്യതിഥിയാകും. ഒമാനിലെ ഹോക്കിയുടെ രപചാരണത്തിനാലി വിദേശികൾ സ്വദേശികളുമായി ​ചേർന്ന്​ കളിക്കേണ്ടത്​ അത്യവശ്യമാണെന്ന്​ വാർത്ത സമ്മേളനത്തിൽ ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമമാൻ ഡോ. മർവാൻ ജുമ അൽ ജുമ പറഞ്ഞു. ആയിരകണക്കിന് പേർ പങ്കെടുക്കുന്ന ഫെസ്റ്റിവലിൽ അമ്പതോളം സ്ത്രീകൾ പങ്കെടുക്കുന്ന പാചക മത്സരവും ഫുഡ് ഫെസ്റ്റിവലും ഉണ്ടാകും. ഒമാൻ ഹോക്കി അസോസിയേഷൻ സെക്രട്ടറി ഡോ. കമീസ്​, യു.ടി.എസ്​.സി പ്രസിഡന്‍റ്​ ഹാഷിർ പൊൻമണിച്ചി, ഡോ. ഫാത്തിമ റിൻസി, വിപിൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു