ഗൾഫ് കേരള നേറ്റീവ് ബോൾ അസോസിയേഷൻ നാടൻ പന്തുകളിയുടെ അന്താരാഷ്ട്ര ടൂർണമെൻറ്

gpdesk.bh@gmail.com

ബഹ്‌റൈൻ : ജി സി സി യിലെ അഞ്ചു രാജ്യങ്ങളായ ബഹറിൻ, കുവൈറ്റ്, ഒമാൻ ,ഖത്തർ, യുഎഇ എന്നി രാജ്യങ്ങളിൽ നിന്നുള്ളവരെ ഉൾകൊള്ളിച്ചു (ഗൾഫ് കേരള നേറ്റീവ് ബോൾ അസോസിയേഷൻ, GKNBA) പവിഴ ദ്വീപായ ബഹറിനിൽ കേരളത്തിൻറെ തനത് കായിക വിനോദമായ നാടൻ പന്തുകളിയുടെ അന്താരാഷ്ട്ര ടൂർണമെൻറ് സംഘടിപ്പിക്കുന്നു. “ഹർഷാരവം 2023” എന്ന ഈ കായിക മാമാങ്കത്തിന് അഞ്ച് രാജ്യങ്ങളിൽ നിന്നായി 9 ടീമുകൾ അണിനിരക്കും . GCC കപ്പിനു വേണ്ടിയുള്ള ഈ കായിക മാമാങ്കം ഇന്ത്യൻ സ്കൂൾ രിഫാ ക്യാമ്പസിൽ ഏപ്രിൽ 21, 22, 23 തീയതികളിൽ നടക്കുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

കേരളത്തിലുടനീളം പ്രചാരത്തിലുണ്ടായിരുന്ന കായിക വിനോദമാണ് നാടന്‍ പന്തുകളി (Native ball ). കേരളീയ അയോധനകലയായ ‘കളരി’യുടെ സ്വാധീനം നാടന്‍ പന്തുകളിയില്‍ പ്രകടമാണ്. ഒറ്റ, പെട്ട, പിടിയൻ, താളം, കീഴ്, ഇട്ടടി അഥവാ ഇണ്ടന്‍ എന്നിങ്ങനെ വിവിധങ്ങളായ എണ്ണങ്ങള്‍ കളരി മുറകളെ അനുസ്മരിപ്പിക്കുന്നതാണ്.400 വർഷത്തെ പാരമ്പര്യമുള്ള ഈ കായികയിനം വിനോദത്തോടൊപ്പം ശാരീരിക ക്ഷമതയ്ക്കും ഊന്നൽ കൊടുക്കുന്നതായും അധികൃതർ പറഞ്ഞു . ബഹറിനിലെ നാടൻ പന്തുകളി സംഘടനകളായ BKNBF & KNBA യുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ജാഫർ മദനിയും (വൈസ് ചെയർമാൻ ,ഇന്ത്യൻ സ്കൂൾ )  ഫ്രാൻസിസ് കൈതാരവും (ചെയർമാൻ ഐമാക് ബി എം സി ) ചേർന്ന് നിർവഹിക്കുകയുണ്ടായി.ഡോട്ട് മീഡിയ ഇന്റർനാഷണൽ ഇവെന്റ്സ് ആണ് പരിപാടിയുടെ സംഘാടകർ , ടൂർണമെന്റിനുള്ള സംഘാടകസമിതി കൺവീനർമാരായി രഞ്ജിത് കുരുവിള ,ഷോൺ പുന്നൂസ് മാത്യു , മോബി കുറിയാക്കോസ് , റോബിൻ എബ്രഹാം , സാജൻ തോമസ് , മനോഷ് കോര എന്നിവരെയും കൂടാതെ പരിപാടിയുടെ നടത്തിപ്പിനായി നിരവധി സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തതായും അധികൃതർ അറിയിച്ചു. ഈ കായിക മത്സരത്തിലേക്ക് എല്ലാ നാടൻ പന്ത് കളി പ്രേമികളെയും, കോട്ടയം നിവാസികളെയും, സുഹൃത്തുക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് രഞ്ജിത്ത്: 3734501 , റോബിൻ:39302811, മോബി:33371095, മനോഷ്:33043810 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.