ഒമാനിൽ മലയാളി വെടിയേറ്റ് മരിച്ചു

മസ്‌ക്കറ്റ്:  ഒമാനിലെ സലാലയില്‍ പ്രവാസി മലയാളിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി കക്കറമുക്ക് സ്വദേശി മൊയ്‍തീന്‍ (56) ആണ് മരണപ്പെട്ടത്. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിക്ക്വെ സമീപം  രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. ആരാണ് വെടിവെച്ചതെന്ന് വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് ഈ പള്ളിയില്‍ നമസ്‍കാരം നിര്‍ത്തിവെച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപെട്ടു കൂടുതല്‍ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.