ദമ്മാം: മനുഷ്യനന്മയുടെ മൂല്ല്യ ശോഷണത്തിൽ ചുറ്റും ഇരുൾ മൂടുന്ന കാലത്ത് സ്നേഹ പ്രകാശമായി മാറാൻ കഴിയുന്ന ദർശനങ്ങളാണ് ശ്രീനാരായണ ഗുരുവിേൻറതെന്ന് ശ്രീനാരായണ ധർമ്മ സംഘം പ്രവാസി ഗ്രൂപ്പ് സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. ചുറ്റും ഉള്ളതിനോട് കലഹിക്കാതെ പരിവർത്തനത്തിെൻറയേും, തിരിച്ചറിവുകളുടേയും വിപ്ലവമൊരുക്കിയ വിമോചകനായിരുന്നു ഗുരു. അറിവിെൻറ വെളിച്ചത്തിൽ ലോകത്തിെൻറ ഇരുട്ടുമാറ്റാൻ കഴിയുമെന്ന് അദ്ദേഹം പഠിപ്പിച്ചു. മനുഷ്യ ജാതിക്കപ്പുറത്ത് വിവേചനങ്ങൾ ൈദവഹിതമല്ലെന്ന് പറയുക മാത്രമല്ല സ്വന്തം ജീവിതത്തിലുടെ അദ്ദേഹം കാലെത്ത പഠിപ്പിക്കുകയും ചെയ്തു. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുക എന്ന ഗുരു ദർശനം വർത്തമാനകാലത്ത് ബാധിച്ചിരിക്കുന്ന രോഗങ്ങൾക്കുള്ള മറുമരുന്നാണ്. ഗുരു ദർശനങ്ങൾ കൂടുതൽ ജനകിയമാവേണ്ടതുണ്ടെന്നും പുതിയ തലമുറയിലേക്ക് അത് പകരപ്പെടാൻ ശ്രമം നടത്തണമെന്നും സെമിനാറിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. ഗുരു ദർശനങ്ങൾ ചവിട്ടിക്കുഴച്ച മണ്ണിലാണ് ആധുനിക കേരളം രൂപപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു.
സൂമിലുടെ നടന്ന സെമിനാർ എസ്.എൻ.ഡി.എസ് ദേശീയ പ്രസിഡൻറും സത്യമേവ ന്യൂസിെൻറ മാനേജിംഗ് ഡയറക്ടറുമായ ൈഷജ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. എസ് എൻ.ഡി.സ് സൗദി പ്രസിഡൻറ് അഡ്വ: എൽ.കെ അജിത് അധ്യക്ഷനായിരുന്നു. മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ‘ഇരുൾ മുടുന്ന സ്നേഹ ദർശന-ങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ചു. അധ്യാപികയും എഴുത്തുകാരിയുമായ ഡോ: ബെറ്റി മോൾ മാത്യൂ, സാമൂഹ്യ പ്രവർത്തകൻ അഡ്വ: വിനോദ് സെൻ , നിലമ്പുർ മുൻ നഗര സഭചെയർപേഴ്സൻ പദ്മിനി വേണുഗോപാൽ എന്നിവർ ചർച്ചയിൽ പെ-ങ്കടുത്തു. ൈബജു കുട്ടനാട് സ്വാഗതവും, പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. ലിസി അരീപ്ര പ്രാർത്ഥാനാഗാനംആലപിച്ചഗൈൾഫ് രാജ്യങ്ങളിലും, നാട്ടിലുമുള്ള അനവധി പേർ സെമിനാറിൽ സംബന്ധിച്ചു.