

ബഹ്റൈൻ : സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്റൈൻ-അലുംനി, ബഹ്റൈൻ കേരളീയ സമാജം ചിത്രകലാ ക്ളബ്ബുമായി സഹകരിച്ചു സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഗിന്നസ്സ് വേൾഡ് റെക്കോർഡ് ജേതാക്കളും ഇന്റർനാഷണൽ സ്ട്രീറ്റ് ആർട്ടിസ്റ്റുകളുമായ ലിംനേഷും, ജിൻസിയുമാണ് വ്യത്യസ്തമായ ഈ ശില്പശാല നയിക്കുന്നത്. ജൂൺ 20 വെള്ളിയാഴ്ച്ച സെഗയയിലെ ബഹ്റൈൻ കേരളീയ സമാജത്തിൽ ഉച്ചക്ക് 1 മണിക്ക് ശില്പശാല ആരംഭിക്കും. അഞ്ചു മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ ഏകദിന ശില്പശാല ചിത്രകലയിൽ താല്പര്യമുള്ള പതിമൂന്നു വയസ്സിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 34353639 / 66911311 / 32295365/ 39288974 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.